മൈസൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നാട്ടിലും വഖ്ഫ് ബോർഡ് അധിനിവേശം നടത്തി. 2020ൽ ഹിന്ദു ഭൂമി ആയിരുന്ന വസ്തു 2024ൽ വഖ്ഫ് സ്വത്ത് ആക്കി മാറ്റിയാണ് അധിനിവേശം നടന്നത്
മൈസൂർ ജില്ലയിലെ ടി.നരസീപൂർ താലൂക്കിലെ വരുണ മണ്ഡലത്തിന് കീഴിലുള്ള രംഗസമുദ്ര വില്ലേജിലെ സർവേ നമ്പർ 257ലെ ഭൂമിയാണ് വഖ്ഫ് സ്വത്തായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ രേഖകളിൽ മുസ്ലീങ്ങളുടെ ഖബ്രസ്ഥാൻ എന്നാണ് ഇത് പരാമർശിച്ചിരിക്കുന്നത്. 2019-20 ലെ ആധാരത്തിൽ ഇത് ഹിന്ദു ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നു . 2019-20 ൽ രേഖകളിൽ ഇത് കപ്പനായന തോപ്പു (കൃഷിഭൂമി) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2019-20ൽ ഭൂമിയിൽ കൃഷി ചെയ്ത നെല്ലിനെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ രേഖകളിലുണ്ട്. എന്നിട്ടും ഈ ഭൂമിയുടെ ഇപ്പോഴത്തെ രേഖകളിൽ സുന്നിവഖ്ഫ് സ്വത്തെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കർണാടക നിയമസഭയിൽ വരുണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ.















