ദക്ഷിണാഫ്രിക്കയിലും മിന്നൽ അർദ്ധ സെഞ്ച്വറിയുമായി ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിലാണ് താരം 50 പൂർത്തിയാക്കിയത്. പതുക്കെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന ശൈലിയിലായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്. അഞ്ചു പടുകൂറ്റൻ സിക്സറുകളും 3 ബൗണ്ടറികളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. 7 റൺസെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. എട്ടോവർ പൂർത്തിയാകുമ്പോൾ 80 റൺസാണ് ഇന്ത്യൻ സ്കോർ ബോഡിലുള്ളത്.സഞ്ജു 56 റൺസുമായും സൂര്യകുമാർ 18 റൺസുമായും ക്രീസിലുണ്ട്. ഇരുവരും ചേർന്ന് ഇതുവരെ 33 പന്തിൽ 61 റൺസിന്റെ കൂട്ടുകെട്ടും ഉയർത്തിയിട്ടുണ്ട്.















