സഞ്ജു സാംസൺ സംഹാര രൂപം പൂണ്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ റൺമല ഉയർത്തി ഇന്ത്യ. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 റൺസാണ് ഇന്ത്യ നേടിയത്. ടി20യിൽ പ്രോട്ടീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലുമാണിത്. ആദ്യ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ ഏഴ് റൺസെടുത്ത അഭിഷേക് ശർമയെ നഷ്ടമായെങ്കിലും കരുതലോടെ നീങ്ങിയ സൂര്യകുമാറും സാംസണും ഇന്ത്യൻ സ്കോർ ചലിപ്പിച്ചു. എട്ടാം ഓവറിൽ 21 റൺസെടുത്ത സൂര്യകുമാർ വീണെങ്കിലും പിന്നീട് സഞ്ജു സാംസൺ ആക്രമണം അഴിച്ചുവിടുന്നതാണ് കണ്ടെത്തത്. തിലക് വർമയും (33) ഒപ്പം ചേർന്നു. സാംസൺ-സൂര്യകുമാർ സഖ്യം 37 പന്തിൽ 66 റൺസ് ചേർത്തപ്പോൾ സാംസൺ തിലക് വർമ ജോഡി 34 പന്തിൽ 77 റൺസ് നേടി.
ഇതിനിടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ടി20യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി മലയാളി താരം തികച്ചു. 27 പന്തിൽ അർദ്ധ ശതകം കടന്ന താരം സെഞ്ച്വറി തികയ്‌ക്കാൻ 20 പന്തുകൂടിയേ എടുത്തുള്ളു. പത്ത് കൂറ്റൻ സിക്സും ഏഴ് ബൗണ്ടറികളുമടക്കം 50 പന്തിൽ 107 റൺസ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. അതേസമയം സഞ്ജുവും തിലകും വീണ ശേഷം ആർക്കും കാര്യമായി തിളങ്ങാനായില്ല. ഇതോടെ ഇന്ത്യൻ സ്കോറിന്റെ വേഗവും കുറഞ്ഞു.
ഹാർദിക് പാണ്ഡ്യ(2), റിങ്കു സിംഗ്(11), അക്സർ പട്ടേൽ(7), രവി ബിഷ്ണോയ്(1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. അർഷദീപ് സിംഗ് (4) പുറത്താകാതെ നിന്നു. ഏഴുപേരാണ് പ്രോട്ടീസിന് വേണ്ടി പന്തെടുത്തത്. ജെറാൾഡ് കോർട്സീക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. കേശവ് മഹാരാജ്, എൻകംബോയോംസി പീറ്റർ മാർകോ യാൻസൻ, പാട്രിക് ക്രൂഗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
S̶e̶i̶s̶m̶i̶c̶ SAMSONIC Magnificence! 🔥
Sanju Samson becomes the first Indian to score two consecutive T20I centuries. Take a bow, champ! 🤌#PlayBold #SAvIND
pic.twitter.com/1nwIexICV7— Royal Challengers Bengaluru (@RCBTweets) November 8, 2024















