കർണാടകയിലെ കെ.ആർ പുരത്തെ മുരുക ക്ഷേത്രത്തിൽ കവർച്ച. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയൽ പ്രചരിച്ചു. ബെംഗളൂരുവിലെ രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലായിരുന്നു കവർച്ച. രാത്രി മുഖം മറച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഷട്ടർ പൊളിച്ച് ക്ഷേത്രത്തിന് അകത്ത് കടന്ന കള്ളന്മാരുടെ കൈയിൽ ഫ്ലാഷ് ലൈറ്റുമുണ്ടായിരുന്നു. മുരുക വിഗ്രഹത്തിന് മുന്നിലിരുന്ന കാണിക്ക വഞ്ചി തകർത്ത് വഴിപാട് പണം തുണിയിലാക്കിയാണ് കൊണ്ടുപോയത്. ഇതിനാെപ്പം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങളും ഇരുവരും കവർന്നു. മുഖം മറച്ച് തൊപ്പി ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിൽ മുന്നിൽ ബൈക്കിലെത്തിയ ഇവർ ആരുടെയും ശ്രദ്ധയില്ലെന്ന് കണ്ടതോടെയാണ് അമ്പലത്തിലേക്ക് കടന്നത്. മോഷണത്തിന്റെ രണ്ടു സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. കള്ളന്മാരെ തിരിച്ചറിയാനും പിടികൂടാനം സഹായം അഭ്യർത്ഥിച്ച് കർണാടക പൊലീസും ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
#Temple in #Bengaluru Kr Puram, Murugan temple was robbed by 2 thefts. @BlrCityPolice please arrest these criminals. #savetemples pic.twitter.com/fF5HY9TaX4
— Mr. Robot (@secguy32242) November 7, 2024















