മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക ലാഭം, സത്സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഈ വാരം ലഭിക്കുവാൻ സാധ്യത ഉണ്ട്. വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും. എന്നാൽ വാര മധ്യത്തിലെ സ്ത്രീകളോട് ഇടപഴകുന്നത് വഴി മാനസികമായും സാമ്പത്തികമായും ചില പ്രശ്നങ്ങൾ ഉടലെടുക്കുവാൻ സാധ്യത ഉണ്ട്. ഏറ്റവും വേണ്ടപെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുവാനും ഇടയുണ്ട്. വാരം അവസാനത്തോട് കൂടി ധനപരമായും കുടുംബപരമായും സമാധാന അന്തരീക്ഷം ഉണ്ടാകും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കർമ്മ സംബന്ധമായി വളരെ അധികം നേട്ടങ്ങൾ ഉണ്ടാവുന്ന വാരമാണ്. സർക്കാർ ജോലിയിൽ അപേക്ഷിച്ചവർക്ക് അർഹമായ തൊഴിൽ നേട്ടം ഉണ്ടാവുന്ന സമയമാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ ആദരവും പിന്തുണയും ലഭിക്കും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും പദവിയും ലഭിക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും അവസരം ലഭിക്കും. ദാമ്പത്യകാര്യത്തിൽ വളരെ നാളായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ബന്ധുജനങ്ങളുടെ സാന്നിധ്യത്തിൽ പരിഹരിക്കപ്പെടും. എന്നാൽ സ്ത്രീ സുഹൃത്തുക്കളുമായി ഇടപെടുമ്പോൾ വളരെ അധികം സൂഷ്മത പാലിച്ചില്ലെങ്കിൽ അപമാനം ഉണ്ടാകുവാൻ ഇടയാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കം ഏതെങ്കിലും തരത്തിലുള്ള അസുഖമോ ആരോഗ്യക്കുറവോ അനുഭവപ്പെടും. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ചതി നേരിടുവാൻ സാധ്യതയുണ്ട്. ബന്ധു ജനങ്ങളെ സഹായിക്കുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ നേരിടുവാൻ ഇടയുണ്ട്. വാരമധ്യത്തോടെ കലാകാരന്മാർക്ക് മികച്ച അംഗീകാരം ലഭിക്കുവാൻ ഇടയാകും. സാമ്പത്തിക കാര്യങ്ങളിൽ വളരെ കാലമായി ഉണ്ടായിരുന്ന പ്രതിസന്ധി മാറി പുതിയ വരുമാന മാർഗങ്ങൾ തുറന്നുവരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആയതിനാൽ ജീവിതത്തിൽ പോസിറ്റീവ് ആയിരുന്നാൽ വളരെയധികം ഗുണഫലങ്ങൾ ലഭിക്കും. വാരം അവസാനം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഉചിതം.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. വാത പിത്ത കഫ രോഗം ഉള്ളവർ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും ശരീരശോഷണം ഉണ്ടാവുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ശരീര അസ്വാസ്ഥ്യം അനുഭവപ്പെടുവാൻ സാധ്യതയുണ്ട്. ഏതെങ്കിലും ഡോക്യുമെന്റുകൾ ഒപ്പിടുമ്പോഴോ ലോൺ സംബന്ധമായ സാമ്പത്തിക ക്രയവിക്രയം നടത്തുമ്പോഴോ ശ്രദ്ധിക്കുക. വാരത്തിന്റെ അവസാനം തൊഴിൽപരമായി വളരെയധികം മുന്നേറ്റം ഉണ്ടാകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കുവാൻ ഇടയുണ്ട്. ദാമ്പത്യഐക്യം, ബന്ധുജനസമാഗമം, തൊഴിൽ വിജയം, സൽസുഹൃത്തുക്കളെ ലഭിക്കുവാനുള്ള ഭാഗ്യം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Weekly Prediction By Jayarani E.V