ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കം എന്തുകാര്യങ്ങളിലും ധൈര്യത്തോട് കൂടി ഇറങ്ങി പുറപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യും. അസാമാന്യമായ ചിന്താശേഷി പ്രകടിപ്പിക്കുന്നത് പലരുടെയും ആദരവ് പിടിച്ചു പറ്റുവാൻ സാധിക്കും. എന്നാൽ വാരമധ്യത്തോട് കൂടി മാനസികമായും കുടുംബപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. ഭാര്യാ ഭർത്താക്കന്മാർ തമ്മിലും സന്താനങ്ങൾ തമ്മിലും നിസ്സാര കാര്യത്തിന് വാക്ക് തർക്കം ഉണ്ടാവാൻ ഇടയുണ്ട്. പല കാര്യങ്ങളിലും പരസ്പര ബഹുമാനം ഇല്ലാതെ പെരുമാറുന്ന അവസ്ഥ സംജാതമാകും. കൊളസ്ട്രോൾ മറ്റു ശാരീരീക അസുഖമുള്ളവർ ജാഗ്രത പാലിക്കുക.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
തൊഴില്പരമായും കുടുംബപരമായും അസ്വസ്ഥകൾ ഉണ്ടാവാൻ ഇടയുണ്ട്. ദമ്പതികൾ തമ്മിൽ പരസ്പര കലഹം ഉണ്ടാകുവാൻ ഇടയുണ്ട്. നേത്ര സംബന്ധമായോ മറ്റു ശിരോരോഗമുള്ളവർ സൂക്ഷിക്കുക, കുറഞ്ഞ പക്ഷം വൈദ്യസഹായം സ്വീകരിക്കുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കുവാൻ സഹായിക്കും. സഹോദരീ സഹോദരൻമ്മാർ തമ്മിലുള്ള സ്നേഹവും ഐക്യവും കൂടുകയും പരസ്പര സഹായ സഹകരണങ്ങൾ ആശ്വാസം നൽകുകയും ചെയ്യും. ഏതെങ്കിലും രചനകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ രചന പ്രസീദ്ധികരിക്കുവാൻ സാധിക്കും. ഏറ്റവും വേണ്ടപ്പെട്ടവർക്ക് മരണമോ മരണ സമാനമായ അവസ്ഥകളോ ഉണ്ടാവാൻ സാധ്യത ഉണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വളരെ നാളായി അസുഖത്തിന് ചികിത്സയിൽ ഉണ്ടായിരുന്നവർക്ക് രോഗം മാറി ആരോഗ്യം വീണ്ടെടുക്കും. വിലപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കുവാൻ സാധ്യത ഉണ്ട്. തൊഴിൽക്ലേശം വർദ്ധിക്കുമെങ്കിലും മേലധികാരിയുടെ പ്രശംസ പിടിച്ചു പറ്റുന്ന രീതിയിൽ സേവനം കാഴ്ച്ച വെയ്ക്കുവാൻ സാധിക്കും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം ഇഷ്ട്ടഭക്ഷണം കഴിക്കുവാനുള്ള അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന അസന്തുലിതാവസ്ഥ മാറുന്ന രീതിയിൽ ജീവിതത്തിൽ പുതിയ ചില വഴിത്തിരിവുകൾ ഉണ്ടാകും. വാരം അവസാനം കുടുംബപരമായി പ്രശ്നം ഉടലെടുക്കുവാൻ ഇടയുണ്ട്.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വാരത്തിന്റെ തുടക്കം സ്ത്രീകൾ മൂലം മാനഹാനി, അപവാദം എന്നിവ കേൾക്കുന്ന സാഹചര്യം ഉണ്ടാവും. അനാവശ്യമായ കൂട്ടുകെട്ടുകൾ കൂടുവാനും ദുർപ്രവർത്തികൾ ചെയ്യുവാനും ഉള്ള സാഹചര്യം ഉണ്ടാവും. അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാകുകയും ധനക്ലേശത്തിന് കാരണമാകുകയും ചെയ്യും. കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും ഇടനൽകും. വാരം മധ്യത്തോട് കൂടി അസുഖം കുറയുകയും ശരീര ചൈതന്യം വർദ്ധിക്കുകയും ചെയ്യും. പുതിയ വരുമാന മാർഗമോ തൊഴിലോ ലഭിക്കുവാൻ സാധ്യത ഉണ്ട്. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സുഹൃത്തുക്കളോടൊപ്പം പോകുവാൻ സാധിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Weekly Prediction By Jayarani E.V