ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ച് എംവിഡിയിൽ നിന്ന് പിഴ വാങ്ങിക്കൂട്ടുന്ന സംഭവങ്ങൾ ദിവസവും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ കേവലം 500 രൂപയിൽ ഒതുങ്ങേണ്ട പിഴ 9,500 രൂപയിൽ എത്തിയാൽ എങ്ങനെയിരിക്കും? എറണാകുളം പച്ചാളം സ്വദേശി വിപി ആന്റണിയാണ് വിപി ആന്റണിയാണ് വെറുതെ നിന്ന എംവിഡിക്ക് മുൻപിലെത്തി പിഴ വാങ്ങി മടങ്ങിയത്.
മകന്റെ ഡ്രൈവിംഗ് ടെസ്റ്റിന് കാക്കനാട്ടെ ഗ്രൗണ്ടിലെത്തിയതായിരുന്നു ആന്റണി. ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്ന മകന് ഹെൽമറ്റില്ലാത്തതിനാൽ എംവിഡി തടഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിന് കൊണ്ടുവരുമ്പോൾ ഹെൽമറ്റ് വയ്‌ക്കേണ്ടെയെന്ന് എംവിഡിയുടെ ചോദ്യം. 500 രൂപ പിഴയീടാക്കുന്നതിനിടെ പിതാവിന്റെ ലൈസൻസ് കാണിക്കാനും ആവശ്യപ്പെട്ടു.
എന്നാൽ ലൈസൻസ് എടുത്തിട്ടില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. ഇതുകേട്ട് ഞെട്ടിയ ഉദ്യോഗസ്ഥൻ വാഹനം പരിശോധിച്ചപ്പോൾ ഇൻഷുറൻസും, പുക പരിശോധനാ സർട്ടിഫിക്കറ്റും ഇല്ല. ഇതോടെ വാഹനം ലൈസൻസ് ഇല്ലാതെ ഓടിച്ചതിന് 5,000 രൂപയും, പുക സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞതിന് 4,000 രൂപയും മകൻ ഹെൽമറ്റ് വയ്‌ക്കാത്തതിന് 500 രൂപയും പിഴ ചുമത്തുകയായിരുന്നു.