നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം; എഡിഎം കൈക്കൂലി വാങ്ങിയോ? നിജസ്ഥിതി അറിയണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം; എഡിഎം കൈക്കൂലി വാങ്ങിയോ? നിജസ്ഥിതി അറിയണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 12:35 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം. നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി അറിയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം പെരിങ്ങോം ഏരിയ സമ്മേളനത്തിൽ പി.പി. ദിവ്യയുമായി ബന്ധപ്പെട്ട വിഷയം പരാമർശിച്ചായിരുന്നു ജയരാജന്റെ വാക്കുകൾ. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ ഘടകവും പാർട്ടി സംസ്ഥാന നേതൃത്വവും ആവർത്തിക്കുന്നതിനിടെയാണ് നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി പുറത്തുവരണമെന്ന് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി പരസ്യമായി ആവശ്യപ്പെടുന്നത്.

ചില പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടം പറയുന്നു. കൈക്കൂലി വാങ്ങുന്ന ആളല്ല എഡിഎം എന്ന് മറ്റൊരു കൂട്ടവും. ഇതിന്റെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ദിവ്യയുടെ പ്രസംഗം വല്ല രീതിയിലും ഇദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോയെന്നും അറിയേണ്ടതുണ്ട്. ആത്മഹത്യക്കുറിപ്പൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വസ്തുതകളൊന്നും ജനങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആയിരുന്നു എം.വി. ജയരാജന്റെ വാക്കുകൾ.

എഡിഎമ്മിന്റെ കുടുംബത്തെയോ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന ദിവ്യയെയോ തളളുകയോ കൊളളുകയോ ചെയ്യേണ്ട വിഷയമല്ല ഇത്. ഒരു മരണം സംഭവിച്ച കുടുംബമെന്ന നിലയിൽ എഡിഎമ്മിന്റെ കുടുംബത്തോടുളള എല്ലാ ഐക്യദാർഢ്യവും അവരുടെ വ്യസനത്തിൽ പങ്കുചേർന്ന് പാർട്ടി നടത്തിയിട്ടുണ്ട്. സംഘടനാധിഷ്ടിതമായ നടപടിയാണ് പാർട്ടി ദിവ്യയ്‌ക്കെതിരെ കൈക്കൊണ്ടത്. അത് ഞാൻ അംഗീകരിക്കുന്നുവെന്ന് ദിവ്യ പറഞ്ഞാൽ പിന്നെ എങ്ങനെയാണ് കറിവേപ്പില പോലെ തളളിക്കളയുന്നതെന്ന് എംവി ജയരാജൻ ചോദിച്ചു.

പിപി ദിവ്യ കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയിരുന്നു. ഇതേക്കുറിച്ച് പരാമർശിക്കവേയായിരുന്നു എഡിഎം നവീൻ ബാബുവിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന എംവി ജയരാജന്റെ വാക്കുകൾ. ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂരിലെ സിപിഎം നേതാക്കൾ അവരെ കാണാൻ ജയിലിലെത്തിയതും ചർച്ചയായിരുന്നു. വിവാദമായ പെട്രോൾ പമ്പ് അനുവദിക്കാൻ എഡിഎം ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അപേക്ഷ നൽകിയ പ്രശാന്തൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രശാന്തൻ നൽകിയ പരാതിയിലെ ആധികാരികത പോലും ഇതുവരെ ഉറപ്പിക്കാനായിട്ടില്ല.

Tags: നവീൻ ബാബു കൈക്കൂലികറിവേപ്പിലMV JayarajanCPIM KannurPP Divyaനവീൻ ബാബുപിപി ദിവ്യ ജാമ്യംകണ്ണൂർ ജില്ലാ സെക്രട്ടറി
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies