ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? മകം മുതൽ തൃക്കേട്ട വരെ (ഭാഗം -3)
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? മകം മുതൽ തൃക്കേട്ട വരെ (ഭാഗം -3)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 01:21 pm IST
FacebookTwitterWhatsAppTelegram

2024 ജൂൺ 30 ശനിയാഴ്ച പുലർച്ചെ 12:36 AM ന് ശനീശ്വരൻ കുംഭം രാശിയിൽ ആരംഭിച്ച വക്രഗതി, 2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:51 PM ന് അതേ രാശിയിൽ അവസാനിപ്പിക്കുകയാണ്. ശനി, നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 PM മുതൽ വീണ്ടും നേർരേഖയിൽ സഞ്ചാരമാരംഭിക്കും.

2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 PM മുതൽ 2025 മാർച്ച് 29 വരെ ശനി ഗ്രഹം തിരികെ നേർരേഖയിലേക്ക് വരുന്നത് കൊണ്ട് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാർക്കുള്ള ഫലങ്ങൾ.

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

 

ഇതും വായിക്കുക

വക്രഗതി അവസാനിക്കുന്നു: ശനിഗ്രഹം തിരികെ നേർരേഖയിൽ; പൊതുവിവരങ്ങൾ അറിയാം, ഭാഗം – 1

 

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

അനുകൂലമായ വിദേശ യാത്ര – വാസം – ജോലി എന്നിവ അനുഭവത്തിൽ വരും. സന്താനക്ലേശം ഉണ്ടാകാം. സന്താനങ്ങൾക്കു വേണ്ടി പരിശ്രമിക്കുന്നവർക്കു അത് വിജയിക്കാതെ ധനനഷ്ട്ടം സംഭവിക്കുക, സ്ത്രീമൂലം മാനഹാനി, ജീവിതപങ്കാളിക്ക് അസുഖങ്ങൾ ഉണ്ടാവുക, സഞ്ചാരശീലം കൂടിയ വിഭാഗത്തിലേക്ക് തൊഴിൽ മാറ്റം ഉണ്ടാവുക എന്നിവയൊക്കെ അടുത്ത അഞ്ചു മാസങ്ങളിൽ പ്രതീക്ഷിക്കാം. 2025 മഹാശനിമാറ്റം അഷ്ടമശ്ശനിയുടെ പരീക്ഷണ കാലഘട്ടമായതിനാൽ ആയതിനാൽ ജന്മഗൃഹനിലയിലെ ശനിയുടെ സ്ഥാനവും വിശദമായ ജാതക പരിശോധനയും നടത്തി ഇപ്പോഴേ മഹാദേവനെയോ ശാസ്താവിനെയോ അയ്യപ്പനെയോ ഏതു ഭാവത്തിലെ മൂർത്തിയെയാണ് ശരണം പ്രാപിക്കേണ്ടത് എന്ന് കണ്ടെത്തി പരിഹാരങ്ങൾ നടത്തിയാൽ ഉചിതമായിരിക്കും.

 

ഇതും വായിക്കുക

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? അശ്വതി മുതൽ ആയില്യം വരെ (ഭാഗം -2)

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

2025 മാർച്ചിലെ ശനിമാറ്റം കണ്ടകശ്ശനിയുടെ ആരംഭം കുറിക്കും എന്നത് വളരെ ആശങ്കാജനകമാണ്. ഇപ്പോഴത്തെ ശനിയുടെ നേർരേഖയിൽ ഉള്ള സഞ്ചാരം അടുത്ത അഞ്ചു മാസങ്ങളിൽ കരിയറിൽ പുതിയ അവസരങ്ങൾ കൊണ്ടുവന്നാൽ, അവയെ ഇരുകൈയും നീട്ടി സ്വീകരിക്കുക. കൃഷി- പക്ഷി എന്നിവയുടെ ബിസിനസ്സ് നടത്തുന്നവർക്ക് വൻ രീതിയിൽ ഉള്ള ലാഭം ഉണ്ടാവുന്ന സമയമാണ്. സന്താന ഭാഗ്യം, സ്ത്രീസുഖം, പുതിയ വീട് വാങ്ങുവാനോ പുതുക്കുവാനോ ഉള്ള അവസരം, വാഹനഭാഗ്യം എന്നിവ ഈ അഞ്ചുമാസങ്ങളിൽ വന്നുചേരും. ശത്രുക്കളുടെ അധഃപതനം, കേസുകളിൽ അനുകൂല വിധി എന്നിവ ഉണ്ടാകും എന്നാൽ ഇതെല്ലാം തന്നെ വരാൻ പോകുന്ന കണ്ടകശ്ശനിയുടെ മുൻപുള്ള ആനുകൂല്യങ്ങൾ ആണ് എന്നത് തിരിച്ചറിഞ്ഞു എളിമയും വിനയവും കൈവിടാതിരിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

അടുത്ത അഞ്ചു മാസങ്ങളിൽ സ്വത്ത് സംബന്ധമായോ ധനപരമായോ കുടുംബ ബന്ധുജനങ്ങളുമായി കലഹമോ കേസ് വഴക്കുകളോ ഉണ്ടാവുക, പുത്രക്ലേശം, സന്താന വിരഹം, മാനസിക രോഗം അലട്ടുക, അന്യസ്ത്രീ അല്ലെങ്കിൽ പുരുഷൻ മൂലം മാനഹാനി , പണനഷ്ട്ടം ഉണ്ടാവുക, സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുക, പല തരത്തിലുള്ള രോഗങ്ങൾ അലട്ടുക , സർക്കാരിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവുക എന്നിവ ഈ അഞ്ചു മാസങ്ങളിൽ അനുഭവത്തിൽ വരും. 2025 മാർച്ചിൽ മഹാശനിമാറ്റം അനുകൂലമായ അവസ്ഥയിൽ വരുകയും ഈ ദുരിതങ്ങൾക്കൊക്കെയും അറുതിവരുകയും ചെയ്യുന്നതാണ്.

 

ഇതും വായിക്കുക

ശനിയുടെ വക്രഗതി അവസാനിക്കുന്നു: നിങ്ങളുടെ സ്ഥിതി എങ്ങിനെ? മൂലം മുതൽ രേവതി വരെ (ഭാഗം -4)

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

മാതാവിനോ മാതൃ ബന്ധുക്കൾക്കോ മരണമോ മരണ സമാനമായ അസുഖമോ കഷ്ടതയോ വരിക, ശത്രുഭയം, വ്യപഹാര പരാജയം ഉണ്ടാവുക, ഉയർന്ന സ്ഥാനത് നിന്നും പദവിൽ തരം താഴ്‌ത്തുകയോ സ്ഥാന നഷ്ടത്തിനോ സാധ്യത, തെറ്റായ ജീവിത ക്രമം മൂലം ധന നഷ്ട്ടം, മാനഹാനി , യാത്രയിൽ അപകടം ഉണ്ടാവുക, ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാവുക, സന്താനങ്ങൾക്ക് ദുരിതം എന്നിവ അനുഭവത്തിൽ വരും. 2025 മഹാശനിമാറ്റം അഞ്ചിലെ ശനി അനുകൂലമാവാൻ കൃത്യമായ ജാതകപരിശോധന നടത്തി വേണ്ട പരിഹാരങ്ങൾ ഇപ്പോഴേ അനുഷ്ഠിക്കുക. വരാൻ പോകുന്ന രണ്ടര വർഷക്കാലം മാനസികമായി വരുന്ന വെല്ലുവിളികൾ നേരിടുവാൻ തയാറാക്കുക.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: SATURNSUBJayarani E.VSaturn Retrograde 2024 PredictionSaturn Retrograde
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies