റായ്പൂർ : മതപരിവർത്തനത്തിനിരയായ 350 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്കെത്തി . ഛത്തീസ്ഗഡിലെ റായ്പൂർ ബിടി ഗ്രൗണ്ടിലാണ് സന്ത് പ്രബുദ്ധ ജൻ സമ്മേളനം സംഘടിപ്പിച്ചത്.നിരവധി സന്യാസിമാരും ചടങ്ങിൽ പങ്കെടുത്തു.
നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുകയും, ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങണമെന്ന് താല്പര്യം കാട്ടുകയും ചെയ്തവർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് .
മെയ് 17-ന് ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ, കാന്ദാരി ഗ്രാമത്തിൽ രാം കഥയുടെയും മഹായജ്ഞത്തിന്റെയും സമാപന ദിനത്തിൽ 50-ലധികം കുടുംബങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേർ സനാതന ധർമ്മം സ്വീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് റായ്പൂരിൽ സന്ത് പ്രബുദ്ധ ജൻ സമ്മേളനം സംഘടിപ്പിച്ചത് .
രാജ്യത്തും സംസ്ഥാനത്തും വർദ്ധിച്ചുവരുന്ന ഹിന്ദു മതപരിവർത്തന പ്രവണതയും , ഈ പ്രശ്നം പരിഹരിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികളും സമ്മേളനത്തിൽ ചർച്ചയായി.മുൻപ് മുസ്ലീം , ക്രിസ്ത്യൻ മതവിഭാഗങ്ങളിലേയ്‌ക്ക് ചേക്കേറിയ . 15,000 അസം വനവാസികളാണ് അടുത്തിടെ ഹിന്ദു വിശ്വാസത്തിലേയ്‌ക്ക് എത്തിയതെന്ന് അടുത്തിടെ ഹിന്ദു ധർമ സംസ്‌കൃതി സുരക്ഷാ സമിതി പറഞ്ഞിരുന്നു.