ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഒഴിവാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കെ.എൽ രാഹുൽ. 2022 ടി20 ലോകകപ്പിന് ശേഷം കെ.എൽ രാഹുൽ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ലക്നൗവിൽ ക്യാപ്റ്റനായെങ്കിലും ബാറ്റിംഗ് മെല്ലപ്പോക്കിൽ പഴിയേറെ കേട്ടു. ടീമിന്റെ ടോപ് സ്കോററായിരുന്നെങ്കിലും ലക്നൗ രാഹുലിനെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണമെത്തിയത്.
എനിക്കൊരു പുതിയ തുടക്കം വേണം. അതുകൊണ്ടാണ് കൂടുതൽ ഓപ്ഷനുകൾക്കായി ലേലത്തിൽ ഉൾപ്പെട്ടത്. സ്വാതന്ത്ര്യത്തോടെ കളിക്കാൻ പറ്റുന്നിടത്ത് പോകണം. അവിടെ ടീമിന്റെ അന്തരീക്ഷം കൂടുതൽ ലളിതമായിരിക്കും. ചിലപ്പോഴൊക്കെ നിങ്ങളുടെ നല്ലതിന് മാറി പോകുന്നതാണ് നല്ലത്.
ഞാൻ ടി20 ടീമിൽ നിന്ന് പുറത്തായിട്ട് കുറച്ചുകാലമായി. ഒരു പ്ലെയർ എന്ന നിലയിൽ ഞാൻ എവിടെയാണ് നിൽക്കുന്നതെന്ന് എനിക്കറിയാം. ടീമിലേക്ക് മടങ്ങിയെത്താൻ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. വരുന്ന ഐപിഎൽ സീസണായി കാത്തിരിക്കുകയാണ്. അവിടെ എന്റെ ക്രിക്കറ്റ് ആസ്വദിച്ച് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയത്തുക എന്നതാണ് എന്റെ ലക്ഷ്യം.—-രാഹുൽ പറഞ്ഞു. വ്യക്തിതാത്പ്പര്യങ്ങൾ മുൻഗണ നൽകുന്നവരെ ടീമിന് ആവശ്യമില്ലെന്ന് ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക വ്യക്തമാക്കിയിരുന്നു.
KL RAHUL WANTS TO RETURN INTO INDIAN T20I TEAM 🔥
– The mission is on for IPL 2025….!!!!
Don’t miss this exclusive chat on November 12th, 10 PM, only on Star Sports! #IPLAuctionOnStar pic.twitter.com/EKAtV3F4R8
— Johns. (@CricCrazyJohns) November 11, 2024