2024 നവംബർ 16 രാവിലെ 06.19 ന് കാർത്തിക രണ്ടാം പാദത്തിൽ വൃശ്ചിക മാസം പിറക്കുന്നു. രവി സംക്രമം ഉദയാല്പരം 2 നാഴിക 23 വിനാഴിക ( 7.16 am ) ആണ് നടക്കുന്നത്. വൃശ്ചിക മാസം പിറക്കുന്നതോടെ ശബരിമലയിൽ വീണ്ടും ആചാര പ്രശ്നം ചർച്ചയാകും. പലർക്കും അയ്യപ്പന്റെ ‘പ്രത്യക്ഷഭാവം’ കാണാൻ സാധിക്കും. ചിലരുടെ അതിരു വിട്ട പെരുമാറ്റത്തിന് ഈ മണ്ഡലകാലത്ത് തക്കതായ പ്രതിഫലം കിട്ടും. കല, സാംസ്കാരിക, സാഹിത്യ മേഖലകളിൽ വീണ്ടും ചില വാർത്തകൾ ഇടം പിടിക്കും. പല അമ്പലങ്ങളിലും ദേവപ്രശ്നം വയ്ക്കണ്ട സാഹചര്യം ഉണ്ടാവും. മഹാദേവനും മഹാവിഷ്ണുവും അപ്രീതികരമായി പ്രതികരിക്കുന്ന അവസ്ഥ സംജാതമാകും. പലർക്കും ഭൂമി നഷ്ടപ്പെട്ടേക്കാം. രാഷ്ട്രീയത്തിൽ ചിലർക്ക് പടി ഇറങ്ങേണ്ട അവസ്ഥ സംജാതമാകും.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മേടം രാശിക്കാർക്ക് കുടുംബ സ്ഥാനത്ത് ചൊവ്വയും ഭാഗ്യ സ്ഥാനത്ത് ശുക്രനും നിൽക്കുന്നത് ജീവിതത്തിൽ സുഖ ദുഃഖങ്ങൾ മാറി മാറി അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനിയും ധനനഷ്ടവും ഉണ്ടായേക്കാം. മാതൃസ്ഥാനത് ഉള്ളവർക്ക് വിയോഗം ഉണ്ടാവും. വാഹനങ്ങൾ ഓടിക്കുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ പരിക്കുകൾ പറ്റുവാനും ആശുപത്രി വാസത്തിനും സാധ്യത ഉണ്ട്. വിദ്യാർത്ഥികളിൽ പഠന വിഷയങ്ങളിൽ മികച്ച ഫലം ലഭിക്കും. ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകുവാനും കോടതി കേസുകളിൽ പരാജയപ്പെടുവാനോ ബന്ധനത്തിൽ ആകുവാനോ സാധ്യത ഉണ്ട്. ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നോക്കി പരിഹാര കർമ്മം അനുഷ്ഠിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഇടവം രാശിക്കാർക്ക് കുടുംബ സുഖക്കുറവ്, ബന്ധു ജനങ്ങളുമായും ജീവിത പങ്കാളിയുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും പരസ്പരം ധാരണയോട് കൂടി പിരിയുവാനും തീരുമാനിക്കും. തൊഴിൽ പരാജയം, ധനക്ലേശം എന്നിവ ഉണ്ടാകും. സഹോദര സ്ഥാനത്ത് ഉള്ളവർക്ക് വളരെ അധികം ഭാഗ്യാനുഭവങ്ങൾ വരുന്ന സമയമാണ്. യാത്രകൾ വളരെ അധികം വേണ്ടി വരികയും സഞ്ചാരം മൂലം ദോഷാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. അർശ്ശസ്, ഉദര രോഗം ഉള്ളവർ കൃത്യ സമയത്തു മരുന്ന് കഴിക്കാൻ മറന്നു രോഗം മൂർച്ഛിക്കാൻ സാധ്യത. ചിലർക്ക് വിവാഹ നിശ്ചയം വരെ എത്തിയ ആലോചനകൾ മാറിപ്പോകുവാൻ ഇടയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് തൊഴിൽ സംബന്ധിച്ച് പുതിയ അവസരങ്ങൾ വരികയും അതിൽ വിജയിക്കുകയും ചെയ്യും. എന്നാൽ വൈകാരികമായ ഒട്ടനവധി സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാവും. ഭൂമി ലാഭം, കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധി, സന്താനങ്ങളുടെ വളർച്ചയിൽ അഭിമാനിക്കാവുന്ന നിമിഷങ്ങൾ എന്നിവ ജീവിതത്തിൽ ഉണ്ടാവും. എന്നാൽ ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം ജീവിതത്തിൽ നിർണായകമായ സ്ഥാനം വഹിക്കുന്ന അവസ്ഥ സംജാതമാകും. ജാതകത്തിൽ ചൊവ്വയ്ക്ക് അനുകൂലമായ അവസ്ഥയല്ലെങ്കിൽ അന്യസ്ത്രീ / പുരുഷ ബന്ധം ശക്തമാകുകയും ചതിയിൽ പെടുക, ധനനാശം, കാര്യതടസ്സം എന്നിവ ഉണ്ടാകും. ജാതകത്തിൽ ആദിത്യൻ അനുകൂല ഭാവത്തിൽ നിൽക്കുന്നവർക്ക് ശത്രുനാശം, എവിടെയുംമാന്യത, ഉയർന്ന സ്ഥാനലബ്ധി, ധനനേട്ടം എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കർക്കിടക കൂറുകാർക്ക് മാനസികവും ശാരീരികവും സാമ്പത്തികമായും വളരെ അധികം ദോഷാനുഭവങ്ങൾ ഉണ്ടാവുന്ന മാസമായിരിക്കും. സന്താനങ്ങൾക്കോ അവനവനു തന്നെയോ രോഗങ്ങളോ അരിഷ്ടതയോ ഉണ്ടാവാനും ആശുപത്രി വാസത്തിനും ഇടയുണ്ട്. വിചാരിച്ച ലാഭത്തിൽ ഭൂമി വിൽപന നടക്കാതെ ധനനഷ്ടം ഉണ്ടാവും. അന്യസ്ത്രീ ബന്ധം മൂലം ജീവിതത്തിൽ വളരെ അധികം നഷ്ട്ടങ്ങൾ ഉണ്ടാവും. വിദേശത്തു ജോലി ലഭിക്കുമെങ്കിലും അധ്വാനത്തിന് അനുസരിച്ചു പ്രതിഫലം ലഭിക്കാത്ത അവസ്ഥ സംജാതമാകും. ബന്ധുജനങ്ങളുമായും അഭിപ്രായ വ്യത്യാസത്തിനും കേസ് വഴക്കിനും സാധ്യത ഉണ്ട്. ചിലർക്ക് പുത്ര ദുഃഖം ഉണ്ടാവും. ജാതകത്തിൽ സന്താനസ്ഥാനത്ത് നിൽക്കുന്ന ഗൃഹങ്ങൾക്ക് പരിഹാരം ചെയ്യുന്നത് ഉചിതമായിരിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)