ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സ്ത്രീകളിൽ താത്പര്യം വർദ്ധിക്കുകയും അത് വഴി മാനഹാനി, ധന നഷ്ടം എന്നിവ ഉണ്ടാകും. ജാതകത്തിൽ ചൊവ്വ ബലവാനായി നിൽക്കുന്നവർക്ക് ഭൂമി ലാഭം ഉണ്ടാവും എന്നാൽ ചൊവ്വയുടെ രാശി അനുകൂലസ്ഥിതി അല്ലെങ്കിൽ ഭൂമി നഷ്ടം, അനാവശ്യ കൂട്ടുകെട്ട് , കേസുവഴക്കുകൾ എന്നിവ ഉണ്ടാകും. ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഏൽക്കുവാനും സാധ്യത ഉണ്ട്. ഏറ്റവും വേണ്ടപ്പെട്ട ബന്ധു ജനങ്ങൾക്ക് വിയോഗമോ അസുഖമോ ഉണ്ടാവാൻ ഇടയുണ്ട്. തൊഴിൽക്ലേശം, വരുമാനക്കുറവ് എന്നിവ അനുഭവപ്പെടും. ചിലർക്ക് സന്താന സൗഭാഗ്യം, ഗുരുജന പ്രീതി, മറ്റുള്ളവരെ സഹായിക്കുക വഴി പേരും പ്രശസ്തിയും എന്നിവ ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, പുതുവസ്ത്രം, ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ബിസിനസ്സിൽ ഇരിക്കുന്നവർ വളരെ അധികം ആലോചനാ ശേഷി ഇല്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ധനനഷ്ട്ടത്തിന് ഇടയാക്കും. തൊഴിൽ പരമായി വളരെ അധികം മുന്നേറ്റങ്ങൾ ഉണ്ടാവുകയും സ്ഥാന പ്രാപ്തി ഉണ്ടാവുകയും ചെയ്യും. സഹോദര സ്ഥാനത്ത് ഉള്ളവർക്ക് നമ്മളോടുള്ള സമീപനത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുവാനുള്ള അവസരം വന്നുചേരും. ഒരുപാട് നാളായി ഉണ്ടായിരുന്ന അസുഖം മാറി രോഗശാന്തി ഉണ്ടാവും. ശത്രുനാശം, വ്യവഹാര വിജയം, നവീന ഗൃഹ ഭാഗ്യം. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും ഉന്നതി എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ജാതകത്തിൽ ആദിത്യൻ ബലമില്ലാത്തവർക്ക് അനാവശ്യ കൂട്ടുകെട്ട് മൂലം മാനഹാനി ധന നഷ്ടം എന്നിവ ഉണ്ടാകും. നേത്ര -ത്വക്ക്, തലവേദന രോഗമുള്ളവർ ആരോഗ്യം വളരെ ശ്രദ്ധിക്കുക. വിശേഷപ്പെട്ട വ്യക്തികളുമായി പരിചയപ്പെടാനും അവരോടൊപ്പം ആദരവ് നേടാനുമുള്ള അവസരം വന്നുചേരും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കും. ചിലർക്ക് അന്യജനങ്ങളിൽ നിന്നും ദോഷനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തികമായി വളരെയധികം പ്രതിസന്ധികൾ തരണം ചെയ്യേണ്ട അവസ്ഥ ഉണ്ടാകും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. വ്യാപാര നഷ്ടം, കട ബാധ്യത വരുവാൻ ഇടയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
അനാവശ്യമായ സംസാരം മൂലം പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്. മറ്റുള്ളവരുടെ പെരുമാറുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ സ്വയം വിനയാകും. തൊഴിൽ ഉയർച്ച ഉണ്ടാകുമെങ്കിലും യാത്രയിൽ ക്ലേശങ്ങൾ ഉണ്ടാവും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം – കലഹം, സമയത്തിന് ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ, ഹൃദ്രോഗം, ഉഷ്ണ രോഗം, ത്വക്ക് രോഗം, നേത്ര രോഗം, ഏതെങ്കിലും സർജറി എന്നിവ വരുവാൻ സാധ്യത ഉണ്ട്. അനാവശ്യ ചെലവുകൾ ഉണ്ടാവുകയും ധന നഷ്ടം ഉണ്ടാവാനും ഇടയുണ്ട്. ഭൂമി നഷ്ടം, അഗ്നി മൂലം ദോഷം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)