മുനമ്പം: വഖ്ഫ് ഭീകരതയിൽ ആദ്യ ബലിദാനിയായി ബാലേട്ടൻ. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങവേയാണ് കൊടുങ്ങല്ലൂർ പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി ബാലൻ(75) കുഴഞ്ഞ് വീണ് മരിച്ചത്. താലൂക്ക് ആശുപത്രിക്ക് മുൻപിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മുനമ്പത്തെ ജനതക്ക് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയ മുൻ ഉടമകളുടെ കൂട്ടത്തിൽ ബാലേട്ടനും ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളായി കടുത്ത മനോവിഷമത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ മുനമ്പം സന്ദർശിച്ചപ്പോൾ അദ്ദേഹവും അവിടെയുണ്ടായിരുന്നു.
അന്ന് ബാലേട്ടൻ സംസാരിച്ചത് മുഴുവൻ വീടും സ്ഥലും നഷ്ടപ്പെടുന്ന ജനങ്ങളെ കുറിച്ചായിരുന്നുവെന്ന് ശശികല ടീച്ചർ ജനം ടിവിയോട് പറഞ്ഞു. മുനമ്പത്തെ മുൻ ഉടമയായ ഹംസയും കൂട്ടത്തിലുണ്ടായിരുന്നു. ബാലേട്ടനാണ് സംഘത്തിന് വേണ്ടി നിവേദനം കൈമാറിയത്. അന്ന് ചെറായി ക്ഷേത്രത്തിൽ എനിക്ക് ഒരു പരിപാടിയുണ്ടായിരുന്നു. പോകാൻ ഇറങ്ങിയ സമയത്തും പറഞ്ഞിട്ടും പറഞ്ഞിട്ടും അദ്ദേഹത്തിന് മനോവിഷമം തീരുന്നുണ്ടായില്ല. ഹിന്ദു ഐക്യവേദി വിഷത്തിൽ ഇടപെടണമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു. വഖ്ഫ് സമരത്തിന്റെ ആദ്യ രക്തസാക്ഷിയാണ് ബാലേട്ടനെന്നും ശശികല ടീച്ചർ പറഞ്ഞു.















