കണ്ണൂർ: വഖ്ഫ് അധിനിവേശം അതിരുവിടുകയാണ്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വഖ്ഫ് അവകാശവാദങ്ങൾ വ്യാപിക്കുകയാണ്. ജനങ്ങൾ ഏറെ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. പലരും വഖ്ഫ് അധിനിവേശത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്. എന്നാൽ തളിപ്പറമ്പിൽ നോട്ടീസ് ലഭിച്ചവരിലേറെയും മുസ്ലീം സമൂഹത്തിനാണ്. അതുകൊണ്ട് തന്നെ പലരും പുറത്ത് പറയാനും പരസ്യമായി മുന്നോട്ട് വരാനും മടിക്കുകയാണ്.
നോട്ടീസ് ലഭിച്ചവരിലേറെ പേരും മുസ്ലീംലീഗിൽ ഉൾപ്പടെ പ്രവർത്തിക്കുന്നവരാണ് എന്നതാണ് മൗനം തുടരാനുള്ള കാരണം. വഖ്ഫ് കൊള്ളയെ കുറിച്ചുള്ള വാർത്തകൾ പുറംലോകത്തെ അറിയിക്കാൻ മാദ്ധ്യമങ്ങൾ പോലും തയ്യാറാകുന്നില്ലെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. പല വ്യാജ വാർത്തകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ ഇസ്ലാമാഫോബിയ ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഉൾപ്പടെ 600 ഏക്കർ സ്ഥലത്താണ് വഖ്ഫ് കയ്യേറാൻ ശ്രമിക്കുന്നത്. 75 വർഷങ്ങൾക്ക് മുൻപ് നരിക്കോട് ഇല്ലത്തെ നമ്പൂതിരി ജമാഅത്ത് പള്ളിക്ക് വഖ്ഫ് ചെയ്ത് നൽകിയ ഭൂമിയാണ് ഇതെന്നാണ് ബോർഡിന്റെ വാദം.















