തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വെെക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. നവംബർ 21 മുതൽ 24 വരെ നാല് ദിവസമാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
കന്യാകുമാരി- മംഗളൂരു പരശുറാം എക്സ്പ്രസ്( (ട്രെയിൻ നമ്പർ 16650), മംഗളൂരു- കന്യാകുമാരി പരശുറാം എക്സ്പ്രസ് ( ട്രെയിൻ നമ്പർ 16649), ഷൊർണ്ണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ് ( ട്രെയിൻ നമ്പർ 16301), തിരുവന്തപുരം- ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് ( ട്രെയിൻ നമ്പർ16304) എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.