ചേലക്കരയിലും വയനാടും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോൾ ചേലക്കരയിൽ ഏഴ് ശതമാനവും വയനാട് 6.98 ശതമാനം വോട്ടുകളും പോൾ ചെയ്ത് കഴിഞ്ഞു.
ചേലക്കര നിയമസഭാ മണ്ഡലത്തിൽ 15,000-ത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇതിൽ 7,337 പേർ സ്ത്രീകളാണ്. വനിതാ വോട്ടർമാരുടെ പ്രാതിനിധ്യം വർദ്ധിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പോളിംഗ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്ത്രീ വോട്ടർമാർ ബൂത്തുകളിൽ എത്തിയിരുന്നു. ചേലക്കര മണ്ഡലത്തിലെ പല ബൂത്തുകളിലവും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്.
വയനാട് മണ്ഡലത്തിൽ നേരെ മറിച്ചാണ്. തിരക്കുകളൊന്നും തന്നെ ഇല്ലാതെയാണ് വോട്ടെടുപ്പ് മുന്നേറുന്നത്. 11 മണിയോടെ കൂടുതൽ ആളുകൾ പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തി തുടങ്ങുമെന്നാണ് വിലയിരുത്തൽ.