പാലക്കാട്: വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. അട്ടപ്പള്ളം സ്വദേശികളായ മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്നാണ് ഇരുവർക്കും ഷേക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
കൃഷിയിടത്തിൽ വെള്ളം നോക്കാനായി പോയതായിരുന്നു മോഹനൻ. അബദ്ധത്തിൽ പന്നിക്കുവെച്ച കെണിയിൽ കുടുങ്ങുകയായിരുന്നു.
അച്ഛൻ കെണിയിൽ കുടുങ്ങിയത് കണ്ട മകൻ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് അനിരുദ്ധിനും ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.















