വയനാട്: താമരശ്ശേരിയിൽ ലോട്ടറിക്കട ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. ഗുഡ്സ് ഓട്ടോ ഡ്രൈവറായ താമരശ്ശേരി കെടവൂർ ചന്ദ്രന്റെ മകൻ അനന്തു കൃഷ്ണ(20)യാണ് ജീവനൊടുക്കിയത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിന്നിൽ ലോട്ടറി ചൂതാട്ട മാഫിയ ആണെന്നാണ് കുടുംബത്തിന്റെ ആരോപണം. അനന്തുവിന് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ബാധ്യതകളുണ്ടയിരുന്നു. ചൂതാട്ട സംഘം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായാണ് വിവരം. മരണത്തിന് മുമ്പ് സുഹൃത്തുക്കളോട് ഭീഷണിയുള്ള വിവരം പങ്കുവെച്ചിരുന്നു.
സംഭവത്തിൽ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കത്തിൽ അനന്തു എഴുതിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം താമരശ്ശേരി പൊലീസിന് പരാതി നൽകി.