"സരിൻ ഊതിക്കാച്ചിയ പൊന്ന്"; പാർട്ടിക്ക് വേണ്ടി ജോലിവിട്ടയാൾ, ആ മാഹാത്മ്യം ആരും കാണാതെ പോകരുത്: ഇപി ജയരാജൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സരിൻ ഊതിക്കാച്ചിയ പൊന്ന്”; പാർട്ടിക്ക് വേണ്ടി ജോലിവിട്ടയാൾ, ആ മാഹാത്മ്യം ആരും കാണാതെ പോകരുത്: ഇപി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 02:16 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ‘കട്ടൻചായയും പരിപ്പുവടയും’ പുസ്തകത്തിലെ പരാമർശം വിവാദമായതിനെ തുടർന്ന് ഡോ. പി സരിനെ വാനോളം പുകഴ്‌ത്തി ഇ.പി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണെന്ന് മുൻ എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. സിപിഎമ്മിലേക്ക് സരിൻ പെട്ടെന്ന് വന്നുപെട്ടതല്ല. കോൺഗ്രസിൽ ആയിരുന്നപ്പോഴും സരിന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇപ്പോൾ അദ്ദേഹം സ്ഥാനം കണ്ടെത്തിയിരിക്കുന്നത് ഇടതുപക്ഷത്താണ്, സിപിഎമ്മിലാണ്.. ജോലി പോലും വിട്ടുവന്ന അദ്ദേഹത്തിന്റെ മാഹാത്മ്യം എല്ലാവരും കണക്കാക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു.

ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ചെറുപ്പക്കാരനായ സരിൻ പാലക്കാട് ഏറ്റവും ഉത്തമനായ സ്ഥാനാർത്ഥിയാണ്. വിദ്യാർത്ഥിയായിരിക്കെ എല്ലാവരുടെയും അംഗീകാരം നേടിയെടുത്തയാളാണ് സരിൻ. ഇടതുപക്ഷ മനസുമായി സർവീസിൽ പ്രവർത്തിച്ചു, പിന്നീട് അദ്ദേഹം വിശ്വസിച്ച രാഷ്‌ട്രീയത്തിൽ സത്യസന്ധതയും നീതിയുമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിൽ എത്തുന്നത്.

പാലക്കാടിന്റെ മഹാഭാ​ഗ്യമാണ് സരിൻ, ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഏറ്റവും യോഗ്യതയുള്ള നല്ല ചെറുപ്പക്കാരനാണ് സരിൻ. ഊതിക്കാച്ചിയ പൊന്ന്.. പാലക്കാടിനെ ഐശ്വര്യ സമ്പൂർണമാക്കാൻ സരിന് സാധിക്കും. പാലക്കാട് എല്ലാവരും ആഗ്രഹിക്കുന്നത് സരിൻ ജയിച്ചു വരണം എന്നുതന്നെയാണ്. സ്വതന്ത്രൻ ഒരിക്കലും വയ്യാവേലി അല്ല. ജനങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർത്ഥിയാണ്. ഒരാൾക്ക് പകരം മറ്റൊരാൾ ആവുമെന്ന് കരുതുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

സരിൻ അവസരവാദിയാണ് എന്നടക്കമുള്ള മോശം പരാമർശങ്ങൾ ഇപി ജയരാജന്റേതെന്ന് പറയുന്ന ആത്മകഥയിലുണ്ടായിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. പാലക്കാട് സരിന് വേണ്ടി വോട്ടർഭ്യർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം.

Tags: Palakkadep jayarajanDr P Sarin
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies