കൊല്ലം: കുന്നിക്കോട് യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊട്ടാരക്കര എസ്‌സി എസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ പ്രതികൾ 50000 രൂപ വീതം പിഴയും അടയ്‌ക്കണമെന്ന് കോടതി നിർദേശിച്ചു.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുവാംകോട് വീട്ടിൽ അനിൽകുമാറിനെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. പച്ചില അൽഭി ഭവനിൽ ദമീജ് അഹമ്മദ്, സലാഹുദ്ദീൻ എന്നിവരാണ് പ്രതികൾ.
മരത്തിന്റെ ശിഖരം വീട്ടുപറമ്പിൽ വീണെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി സലാഹുദ്ദീനും മകനും ചേർന്ന് അനിൽകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.















