കട്ടന് കടുപ്പമേറുന്നു: "പാർട്ടിയെ കോപ്പി കാണിച്ച് അനുവാദം വാങ്ങിയേ പുസ്തകമിറക്കൂ": ഇപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കട്ടന് കടുപ്പമേറുന്നു: “പാർട്ടിയെ കോപ്പി കാണിച്ച് അനുവാദം വാങ്ങിയേ പുസ്തകമിറക്കൂ”: ഇപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആത്മകഥ ഉടൻ പുറത്തിറക്കുമെന്നും പ്രസിദ്ധീകരിക്കാനുള്ള ചുമതല ഇതുവരെ ആർക്കും നൽകിയിട്ടില്ലെന്നും ഇ.പി ജയരാജൻ. പി. സരിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ പാലക്കാട് എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം.

ആത്മകഥ ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണ്. അത് പ്രസിദ്ധീകരിക്കേണ്ടത് ഞാനാണ്. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെ പ്രസിദ്ധീകരിക്കും. എന്റെ ആത്മകഥയുടെ പ്രസാധന ചുമതല ഇതുവരെ ഒരാൾക്കും കൊടുത്തിട്ടില്ല. ഡിസി ബുക്സുമായി യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ല. നിലവിൽ നടന്ന സംഭവങ്ങളെല്ലാം ​ഗൂഢാലോചനയുടെ ഭാ​ഗമാണ്. പ്രസിദ്ധീകരിക്കാത്ത ആത്മകഥയെക്കുറിച്ച് വിവാദമുണ്ടാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജയരാജൻ ചോദിച്ചു.

ആത്മകഥ എഴുതിക്കഴിഞ്ഞാൽ അതിന്റെ കോപ്പി പാർട്ടിയെ കാണിച്ച് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കൂ. മാദ്ധ്യമങ്ങളിൽ വന്ന ഭാ​ഗങ്ങളൊന്നും താൻ എഴുതിയതല്ല. നിസാരമായതല്ല, അതിശക്തമായ ​ഗൂഢാലോചനയാണ് വിഷയത്തിൽ നടന്നിട്ടുള്ളത്. പോളിം​ഗ് ദിനത്തിൽ വിവാദം സൃഷ്ടിക്കാൻ വേണ്ടി മനഃപൂർവം കെട്ടിച്ചമച്ചതാണിതെന്നും ജയരാജൻ പറഞ്ഞു.

‘കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിൽ സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥ പുറത്തിറക്കാൻ ഡിസി ബുക്സ് ഒരുങ്ങുന്നുവെന്ന വാർത്ത വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം നൽകി ഇപി എത്തിയത്. ആത്മകഥയിലെ ഭാഗങ്ങളെന്ന രീതിയിൽ നിരവധി പരാമർശങ്ങൾ പുറത്തുവന്നിരുന്നു. രണ്ടാം പിണറായി സർക്കാർ, പി. സരിൻ എന്നിവരെ വിമർശിച്ചും കുറ്റപ്പെടുത്തിയും പലവിധ പരാമർശങ്ങൾ ഇതിലുണ്ടായി. പോളിംഗ് ദിനത്തിൽ വിവാദം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഡിസിയുടെ പുസ്തകത്തെ നിഷേധിച്ച് എൽഡിഎഫ് മുൻ കൺവീനർ രംഗത്തെത്തിയത്.

Tags: ep jayarajanAutobiographyDC Books
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies