ഡെറാഡൂൺ അപകടത്തിന് തൊട്ടു മുൻപുള്ള കൂടുതൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. യുവതികളടക്കമുള്ള സംഘം ഒരു പാർട്ടിയിൽ മദ്യപിച്ച് ലക്കുകെട്ട ശേഷമാണ് കാറിൽ പാഞ്ഞത്. കൈയിൽ ഗ്ലാസും മദ്യവുമായി ഇവർ ഡാൻസ് കളിക്കുന്നതും കുടിക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്. ഇത് അപകടത്തിന് മുൻപുള്ള പാർട്ടിയിൽ നിന്ന് പകർത്തിയതാണെന്നാണ് റിപ്പോർട്ടുകൾ.
നവംബർ 12ന് ഒൻജിസി ചൗക്കിൽ പുലർച്ചെ 1.30 നായിരുന്നു അപകടം. 100 കിലോ മീറ്റർ വേഗതയിലെത്തിയ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് യുവതികൾ ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. ഡെറാഡൂൺ സ്വദേശികളായ ഗുനീത് സിംഗ് (19), കാമാക്ഷി സിംഗൽ (20), നവ്യാ ഗോയൽ (23), റിഷബ് ജെയ്ൻ (24), അതുൽ അഗർവാൾ (24), ഹിമാചലിലെ ചമ്പ സ്വദേശിയായ ഖുണാൾ കുക്കുറേജ (23) എന്നിവരാണ് തത്ക്ഷണം മരിച്ചത്. സുനിൽ അഗർവാളിൻ്റേ പേരിലാണ് ഇന്നോവ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് പടക്ക ബിസിനസുകാരനായ ഇയാൾ വാഹനം സ്വന്തമാക്കിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സിദ്ധേശ് അഗർവാൾ (25) ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. ഒരു ആഢംബര കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് ദാരുണാപകടം സംഭവിക്കുന്നത്. റോഡ് മുറിച്ച് കടന്ന ട്രക്കിലേക്കാണ് കാർ പാഞ്ഞുകയറിയത്.
#देहरादून मे 2 दिन पहले हुए हादसे मे 6 युवक-युवतियो की मौत हो गई थी..अब उसी दिन युवक-युवतियो की शराब पार्टी का वीडियो सोशल मीडिया पर वायरल हो रहा है..जिसमें देखा जा सकता है किस तरह नशे में धूत है..#viralvideo #Uttarakhand pic.twitter.com/iatEWDlEI9
— Vinit Tyagi(Journalist) (@tyagivinit7) November 14, 2024