ഒരു വർഷത്തോളം നീണ്ട പരിക്കും ശസ്ത്രക്രിയയുമായി കളത്തിന് പുറത്തായിരുന്ന ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. മധ്യപ്രദേശിനെതിരെ ബംഗാളിന് വേണ്ടി കളിക്കാനാനിറങ്ങിയ താരം തീപ്പൊരു പന്തുകൾ എറിഞ്ഞ് മൂർച്ച മങ്ങിയിട്ടില്ലെന്ന് തെളിയിച്ചു. നാലുപേരെയാണ് ഷമി പുറത്താക്കിയത്.
ഇതിൽ മൂന്നു പേരുടെ കുറ്റി തെറിപ്പിച്ചപ്പോൾ ഒരാളെ കീപ്പർ സാഹയുടെ കൈയിലെത്തിച്ചു. മധ്യപ്രദേശ് നായകൻ ശുഭം ശർമ, ഓൾറൗണ്ടർ സരൺഷ് ജെയ്ൻ,രണ്ടു വാലറ്റക്കാർ എന്നിവരെയാണ് താരം പുറത്താക്കിയത്. 19 ഓവർ എറിഞ്ഞ 4 മെയ്ഡനടക്കം വഴങ്ങിയത് 54 റൺസ് മാത്രമായിരുന്നു.
താരത്തിന്റെ പ്രകടനം ഇന്ത്യൻ ടീമിന് ശുഭവാർത്തയാണ് നൽകുന്നത്. ദേശീയ സെലക്ഷൻ കമ്മിറ്റി താരത്തിന്റെ ശാരീരിക ക്ഷമത നിരന്തരം നിരീക്ഷിക്കുന്നുണ്ട്. താരം പൂർണതോതിൽ ഫിറ്റാണെങ്കിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് മുൻപ് ടീമിനൊപ്പം ചേർന്നേക്കും.
നവംബർ 16ന് രഞ്ജി മത്സരം അവസാനിക്കും. ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത് 22-നാണ്. അതേസമയം ഷമി ഓസ്ട്രേലിയയിലേക്ക് പോകുമെന്ന് ഉറപ്പായാൽ ഒരു ഡേ നൈറ്റ് പരിശീലന മത്സരം കളിക്കും.
വിക്കറ്റ് നേടുന്നതിനേക്കാൾ അദ്ദേഹത്തിന്റെ കായിക ക്ഷമതയാണ് ടീം മാനേജ്മെന്റും സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയുടെ മെഡിക്കൽ ടീമും ഇന്ന് വിലയിരുത്തിയത്. താരം ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഒരു മത്സര ക്രിക്കറ്റും കളിച്ചിട്ടില്ല.
Mohammad Shami was literally unplayable on Day 2️⃣ vs MP 🥶#MohammedShami #Shami #RanjiTrophy #RanjiTrophy2024pic.twitter.com/iSolkMKSjO
— CREX (@Crex_live) November 14, 2024