കൊച്ചി: ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്താണ് അപകടം. പോത്താനിക്കാട് സ്വദേശി ബെൻസൺ ആണ് മരിച്ചത്. ബന്ധു ബൈജു, ആബുലൻസ് ഡ്രൈവർ ശിവപ്രസാദ് എന്നിവർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. താഴ്ചയിലേക്ക് വീണ ആംബുലൻസ് പൂർണമായും തകർന്നു.