ദുബായിലുണ്ടായ റോഡപകടങ്ങളിൽ ഈ വർഷം ഇതുവരെ മരിച്ചത് 32 പേര്‍. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിൽ അശ്രദ്ധമായ ഡ്രൈവിംഗടക്കമുള്ള കരണങ്ങളാൽ 262 അപകടങ്ങളാണ് ഉണ്ടായത്. നിയമലംഘകർക്കെതിരെ നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.അശ്രദ്ധമായുള്ള ലൈൻ മാറ്റമാണ് റോഡപകട മരണങ്ങൾക്ക് പ്രധാനമായും കാരണം.അതേസമയം, ഈ വര്‍ഷം ആദ്യ പകുതിയില്‍, 262 അപകടങ്ങള്‍ ഉണ്ടായി, ഈ അപകടങ്ങളില്‍ 25 പേര്‍ക്ക് ഗുരുതരമായും 299 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയോ ചെയ്തു.
അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവും കഴിഞ്ഞാല്‍, ഗുരുതരമായ അപകടങ്ങളുടെ മറ്റൊരു പ്രധാന കാരണം പെട്ടെന്നുള്ള മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറുന്നതാണ്. വാഹനങ്ങള്‍ പെട്ടെന്ന് ലൈന്‍ മാറുന്നത് കൂട്ടിയിടികള്‍ക്കും ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്കും ഇടയാക്കും. അമിത വേഗതയും പെട്ടെന്നുള്ള ലൈന്‍ മാറ്റവും കൂടിച്ചേര്‍ന്നാല്‍, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കും, ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.