ബാലാസാഹെബ് താക്കറെയെ അപമാനിച്ച കോൺഗ്രസിന് ഉദ്ധവ് അടിയറവ് പറഞ്ഞു; വികസന വിരോധികളാണ് മഹാവികാസ് അഘാഡിയിലുള്ളതെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാലാസാഹെബ് താക്കറെയെ അപമാനിച്ച കോൺഗ്രസിന് ഉദ്ധവ് അടിയറവ് പറഞ്ഞു; വികസന വിരോധികളാണ് മഹാവികാസ് അഘാഡിയിലുള്ളതെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 09:22 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ബാലാസാഹെബിനെ അപമാനിച്ച കോൺഗ്രസിന് ഉദ്ധവ് താക്കറെ ഇപ്പോൾ സ്വന്തം റിമോട്ട് കൺട്രോൾ കൈമാറിയിരിക്കുകയാണെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും, ബാലാസാഹെബ് താക്കറെയെ പ്രശംസിച്ച് പറയാൻ കോൺഗ്രസിന്റെ യുവനേതാവിനോട് പറയാൻ ഉദ്ധവിന് ധൈര്യമുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മഹാരാഷ്‌ട്രയിൽ ഞാൻ നടത്തുന്ന അവസാനത്തെ പൊതുയോഗമാണിത്. മഹാരാഷ്‌ട്ര മുഴുവൻ കഴിഞ്ഞ ദിവസങ്ങൾക്കിടെ യാത്ര ചെയ്തു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടേയും അനുഗ്രഹം മഹായുതിക്കൊപ്പമുണ്ട്. ആത്മാഭിമാനത്തിന്റെ നഗരമാണിത്. പക്ഷേ മഹാവികാസ് അഘാഡിയിലെ ഒരു പാർട്ടി അവരുടെ റിമോട്ട് കൺട്രോൾ ബാലാസാഹെബ് താക്കറെയെ അപമാനിച്ചവർക്ക് കൈമാറിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളെ കൊണ്ട് ബാലാസാഹെബ് താക്കറെയെ പ്രശംസിക്കാൻ ഉദ്ധവിനെ വെല്ലുവിളിക്കുകയാണ്.

ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നതിൽ മാത്രമാണ് കോൺഗ്രസ് ശ്രദ്ധ കൊടുക്കുന്നത്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവർ ഇവിടെ സമാധാനത്തോടെ ജീവിക്കുന്നു. പക്ഷേ ദളിതരോടും പിന്നാക്ക വിഭാഗങ്ങളോടും കോൺഗ്രസ് ശത്രുത പുലർത്തുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളോളം ഇവിടം കോൺഗ്രസ് ആണ് ഭരിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി അവർ യാതൊന്നും ചെയ്തില്ല. വികസനത്തിൽ മുംബൈ പിന്നോട്ട് പോയി. കോൺഗ്രസ് എല്ലാക്കാലത്തും വികസനവിരോധികളാണ്.

മഹാവികാസ് അഘാഡി നേതാക്കൾ രാമക്ഷേത്ര നിർമാണത്തെ എതിർത്തു, വീർസവർക്കറെ അനാദരിച്ചു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പാർട്ടികൾ രാമക്ഷേത്രം ഉയരുന്നതിന് തടസമുണ്ടാക്കാൻ ശ്രമിച്ചു. ഇക്കൂട്ടർ തന്നെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി ജമ്മു കശ്മീരിൽ പ്രമേയം പാസാക്കി. രാജ്യത്തിന് മുകളിൽ നിൽക്കാനാണ് അവരുടെ ശ്രമം. രാജ്യത്ത് വികസനം നടപ്പാക്കാൻ ഇക്കൂട്ടർക്ക് താത്പര്യമില്ലെന്നും” പ്രധാനമന്ത്രി വിമർശിച്ചു.

 

Tags: CongressBalasaheb Thackeraypm modiPM Modi in Mumbai
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies