ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറലായി. ബെംഗളൂരുവിലാണ് സംഭവം. പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്. യുവതി ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും തെറിവിളിക്കുന്നതും വീഡിയോയിൽ കാണാം.
ഒലയിൽ ബുക്ക് ചെയ്ത പ്രകാരമാണ് പവൻ കുമാർ എത്തിയത്. ഇതിനിടെ റാപ്പിഡോയിൽ യുവതി മറ്റാെരാളെയും ബുക്ക് ചെയ്തിരുന്നുവെന്ന് പവൻ പറയുന്നു. ബുക്ക് ചെയ്തിട്ടില്ലെന്ന് പറയുന്ന യുവതി ഒല ആപ്പ് തുറന്ന് റേറ്റുകൾ നോക്കിയിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. എങ്കിൽ ഫോണിൽ അതൊന്ന് കാണിക്കാൻ പവൻകുമാർ ആവശ്യപ്പെട്ട്. ഇവർ ഫോണിൽ ഒല ആപ്പ് തുറന്ന് പരതിയെങ്കിലും പൊടുന്നനെ പാെട്ടിത്തെറിക്കുകയായിരുന്നു. എനിക്ക് തെളിവ് നൽകാൻ സൗകര്യമില്ലെന്നും നീ എന്ത് ചെയ്യുമെന്നും ആക്രോശിക്കുന്നുണ്ട്.
രണ്ടാമത്തെ ഓട്ടോറിക്ഷയിൽ കയറിയിരുന്ന ശേഷമായിരുന്നു തർക്കം. ഡ്രൈവറെ തെറിവിളിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറോട് വാഹനമെടുത്ത് പോകാൻ ആക്രോശിക്കുന്നതും കാണാം. ഇതിനിടെ വീഡിയോ ചിത്രീകരിച്ച പവനെ ഇവർ ആക്രമിക്കാൻ ശ്രമിക്കുന്നതും കണ്ടു. സംഭവത്തിൽ ബെംഗളൂരു പൊലീസും ഇടപെട്ടിട്ടുണ്ട്. കോൺടാക്ട് നൽകാനും സ്ഥലം ഏതാണെന്ന് അറിയിക്കാനും പവനോട് പൊലീസ് പറഞ്ഞു.
ಪ್ರಯಾಣಿಕರು ಚಾಲಕನಿಗೆ ಈ ರೀತಿಯಾಗಿ ಅಸಭ್ಯ ಮತ್ತು ಅವಾಚ್ಯ ಪದಗಳನ್ನು ಕಾನೂನಾತ್ಮಕವಾಗಿ ಬಳಸುವುದು ಎಷ್ಟು ಸರಿ.??@BlrCityPolice @blrcitytraffic @ITBTGoK @PMOIndia @tdkarnataka @tv9kannada @CMofKarnataka @DCPNEBCP @DgpKarnataka @prajavani @DgpKarnataka @News18Kannada @NewsFirstKan @PoliceBangalore pic.twitter.com/0WqtdpRYEy
— pavan kumar (@pavanku51441725) November 14, 2024
“>