വിളിക്കുന്നത് ഹൈദരാബാദ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്..ഓക്കെ. എന്താ കാര്യം? നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്…! അതുശരി.. കാക്കിയിട്ട തട്ടിപ്പുകാരൻ ഇരയ തേടി വിളിച്ചത് തൃശൂർ സൈബർ പൊലീസിനെ. അമളി ബോധ്യമായതോടെ ഒരു ചമ്മൽ ചിരിയോടെ താടിവച്ച കള്ള പൊലീസ് കോൾ കട്ട് ചെയ്യുകയായിരുന്നു. തൃശൂർ സൈബർ പൊലീസ് ഇതിന്റെ വീഡിയോ പങ്കുവച്ചതോടെയാണ് വിരുതന്റെ കള്ളി വെളിച്ചത്തായത്.
ഹലോ നിങ്ങൾ എവിടെയാണ്? തട്ടിപ്പുകാരൻ ചോദിച്ചു.കാമറ നന്നായി വർക്ക് ചെയ്യുന്നില്ലെന്ന് ഒർജിനൽ പാെലീസ് മറുപടി. തൊട്ടുപിന്നാലെ പൊലീസ് കാമറ ഓണാക്കി. യൂണിഫോമിൽ പൊലീസുകാരനെ കണ്ടതോടെ വ്യാജ ഞെട്ടി. നിന്റെ വിലാസവും ലോക്കെഷനും എടുത്തുവെന്ന് അറിയിച്ചതോടെ തട്ടിപ്പുകാരൻ നിശബ്ദനായി. ഇതോടെ ഫോൺ കട്ട് ചെയ്ത് മുങ്ങുകയായിരുന്നു. വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കേരള പൊലീസിനെ അഭിനന്ദിച്ച് നിരവധിപേരെത്തി. തുടർ നടപടി എന്തായെന്ന് ചോദിക്കുന്നവരും കുറവല്ല.
View this post on Instagram
“>