ബെംഗളൂരു : വഖ്ഫ് അധിനിവേശത്തിന്റെ ഇരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആ വിവരം എക്‌സിൽ പോസ്റ്റ് ചെയ്തതിനു ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയ്‌ക്കെതിരെ ഹവേരി സെൻ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു.
ഹവേരി സെൻ (സൈബർ, ഫിനാൻഷ്യൽ ആൻഡ് നാർക്കോട്ടിക് കൺട്രോൾ) സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി സൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഏകാംഗ ബെഞ്ചാണ് എഫ്ഐആർ സ്റ്റേ ചെയ്തത്.
വാദം കേട്ട ജഡ്ജി കേസിൽ സ്റ്റേ പുറപ്പെടുവിക്കുകയും വാദം കേൾക്കുന്നത് ഡിസംബർ നാലിലേക്ക് മാറ്റുകയും ചെയ്തു.
ഇതും വായിക്കുക
രേഖകളിൽ വഖഫ് ആയി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്ന് തേജസ്വി സൂര്യ തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. കടബാധ്യത മൂലമാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്ന് പിന്നീട് പോലീസ് വകുപ്പും ഹാവേരി ജില്ലാ ഭരണകൂടവും അവകാശപ്പെടുകയായിരുന്നു.
തുടർന്ന് തേജസ്വി സൂര്യ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹവേരി സെൻ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.















