നിങ്ങളുടെ ഹീറോ വില്ലനാകാം; വീട്ടിലെ 'അലക്കുകാരനെ' സൂക്ഷിക്കുക! 5 തരം അണുബാധകൾക്ക് സാധ്യത; വാഷിം​ഗ് മെഷീൻ ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിരം രോ​ഗിയാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങളുടെ ഹീറോ വില്ലനാകാം; വീട്ടിലെ ‘അലക്കുകാരനെ’ സൂക്ഷിക്കുക! 5 തരം അണുബാധകൾക്ക് സാധ്യത; വാഷിം​ഗ് മെഷീൻ ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിരം രോ​ഗിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 07:09 pm IST
Facebook
Twitter
WhatsAppTelegram

അലക്കുകല്ലിൽ അലക്കി വെളുപ്പിച്ചിരുന്ന കാലമൊക്കെ കടന്നുപോയി. ഇന്ന് ഒട്ടുമിക്ക വീടുകളിലും വാഷിം​ഗ് മെഷീനാണ് അലക്കുകാരൻ. തുണിയിട്ട്, വാഷിം​ഗ് ലിക്വിഡ് ഒഴിച്ചുനൽകിയാൽ മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി വൃത്തിയായി ഉണങ്ങിക്കിട്ടും. എന്നാൽ വാഷിം​ഗ് മെഷീനിൽ തുണി കഴുകുമ്പോൾ വിവിധതരം അണുബാധകൾ‌ ഏൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്.

വാഷിം​ഗ് മെഷീനുള്ളിൽ എപ്പോഴും തണുത്ത്, നനഞ്ഞ് ഇരിക്കുന്നതിനാൽ, പ്രത്യേകിച്ചും ഫ്രണ്ട് -ലോഡിം​ഗായ മെഷീനുകൾ, ബാക്ടീരിയകളും ഫം​ഗസും പെരുകാനുള്ള സാധ്യതയേറെയാണ്. മെഷീനിൽ നിന്ന് പകരാൻ സാധ്യതയുള്ള അണുബാധകളും അതിനുള്ള പരിഹാരവും നോക്കാം.

ഇ-കോളി അണുബാധ: നമ്മുടെ ചുറ്റുപാടും വേണ്ടുവോളം കണ്ടുവരുന്ന ബാക്ടീരിയയാണ് ഇ-കോളി. അടിവസ്ത്രങ്ങൾ-ഡയപ്പറുകൾ എന്നിവയിൽ നിന്ന് മറ്റ് വസ്ത്രങ്ങളിലേക്ക് പകരാൻ സാധ്യതയുണ്ട്. ഇതുവഴി ദഹനനാളത്തിലെ അണുബാധയ്‌ക്ക് കാരണമാകും.

‌പരിഹാരം: അടിവസ്ത്രങ്ങൾ, തുണികൊണ്ടുള്ള ഡയപ്പറുകൾ, അടുക്കള തൂവാലകൾ എന്നിവ പ്രത്യേകം കഴുകുക. ഇതിനായി ചൂടുവെള്ളവും അണുനാശിനി ഡിറ്റർജൻ്റും ഉപയോഗിക്കാം. ഇത്തരം മുഷിഞ്ഞ വസ്ത്രങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കയ്യുറകൾ ഉപയോഗിക്കുക. മെഷീൻ ഓവർലോഡ് ചെയ്യുന്നതും ഒഴിവാക്കണം.

സ്റ്റാഫിലോകോക്കസ് അണുബാധ: നനവുള്ള പ്രതലങ്ങളിൽ പെരുകുന്ന ബാക്ടീരിയയാണ് സ്റ്റാഫിലോകോക്കസ്. ഇത് ചർമത്തിലെ അണുബാധകൾക്ക് കാരണമാകും. ശരീരത്തിലെ മുറിവുകളിലൂടെ അകത്തേക്ക് പ്രവേശിച്ചാൽ ​ഗുരുതര രോ​ഗങ്ങളും ഉണ്ടായേക്കാം.

‌പരിഹാരം: 60 ഡി​ഗ്രി താപനിലയ്‌ക്ക് മുകളിൽ ചൂടുള്ള വെള്ളം ഉപയോ​ഗിച്ച് റെ​ഗുലറായി മെഷീൻ ബ്ലീച്ച് ചെയ്യുക. ഇതുവഴി മെഷീന് അകത്തുള്ള ബാക്ടീരിയകൾ നിർവീര്യമാകും.

സ്യൂഡോമൊണാസ് അണുബാധ: വെള്ളത്തിലും മണ്ണിലും കണ്ടുവരുന്ന ബാക്ടീരിയയാണ് Pseudomonas aeruginosa. ഇത് ചെവിയിൽ അണുബാധയുണ്ടാകുന്നതിനും ചർമത്തിൽ തിണർപ്പുകൾക്കും കാരണമാകും. വാഷിം​ഗ് മെഷീനിന്റെ അകക്കാമ്പുകളിലാണ് ഇത് പെറ്റുപെരുകുക.

‌പരിഹാരം: ഓരോ തവണ മെഷീൻ ഉപയോ​ഗിച്ച് കഴിയുമ്പോഴും ലിഡ് തുറന്നുവെക്കുക. വായുവിൽ ഡ്രൈ ആകാൻ അനുവദിക്കുക. അകത്ത് മോയ്സ്ച്ചർ ഉണ്ടാകുന്ന സാഹചര്യം ഒരുക്കാതിരിക്കുക. മെഷീന് അകത്തെ റബ്ബർ ഏരിയകൾ പതിവായി വൃത്തിയാക്കുക.

ഫം​ഗൽ അണുബാധ: ഫ്രണ്ട്-ലോഡ് മെഷീനുകളുടെ ഡാംപ് ഏരിയകളിൽ വളരുന്ന ഫം​ഗസാണിത്. ഇത് ചർമത്തിൽ ചൊറിച്ചിലുണ്ടാക്കാനും ശ്വസനപ്രശ്നങ്ങൾക്കും കാരണമാകും.

‌പരിഹാരം: മെഷീന് അകത്തെ നനവ് തുടച്ചുകളയുക. പ്രത്യേകിച്ച് ഡോർ/ലിഡ്, റബ്ബർ സീലുകൾ എന്നിവ. പ്രതിമാസം ഒരുതവണയെങ്കിലും ​ചൂടുവെള്ളം ഉപയോ​ഗിച്ച് ക്ലീൻ ചെയ്യുക. വിനാ​ഗിരി, വാഷർ ക്ലീനർ എന്നിവയും ഉപയോ​ഗിക്കാം.

മൈകോബാക്ടീരിയം അണുബാധ: വാഷിം​ഗ് മെഷീനുകളിൽ പെരുകാൻ സാധ്യതയുള്ള ബാക്ടീരിയയാണ് Non-tuberculous mycobacteria (NTM). ഇത് ചർമത്തിനും ശ്വസനത്തിനും പ്രയാസമുണ്ടാക്കും

പരിഹാരം: ടവ്വലുകൾ, ജിം വസ്ത്രങ്ങൾ, ചർമ്മത്തിൽ സമ്പർക്കം പുലർത്തുന്ന മറ്റ് വസ്തുക്കൾ എന്നിവ ചൂടുവെള്ളത്തിൽ കഴുകുക. പ്രതിമാസം ഒരിക്കലെങ്കിലും ചൂടുവെള്ളത്തിൽ മെഷീൻ ക്ലീൻ ചെയ്യുക.

വാഷിം​ഗ് മെഷീൻ വൃത്തിയായി പരിപാലിക്കുന്നത് അണുബാധകളെ അകറ്റാൻ സഹായിക്കും.

Tags: MachineclothesHealthWASHING MACHINECLEANING
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies