പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻ ട്രോഫി പര്യടനത്തിന് നീക്കം നടത്തിയ പാകിസ്താന് തടയിട്ടത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടൽ. പാകിസ്താന്റെ നീക്കത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് അദ്ദേഹം ഐസിസി അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയിലും കായിക രംഗത്തെ പാകിസ്താന്റെ രാഷ്‌ട്രീയ ഇടപെടലുകളിലും ഇന്ത്യയുടെ ആശങ്കയറിച്ചു. ഇതിന് പിന്നാലെയാണ് ഐസിസി പാകിസ്താന്റെ ട്രോഫി പര്യടനം റദ്ദാക്കാൻ തീരുമാനിച്ചത്. രാജ്യത്ത് പ്രകോപനമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു പാകിസ്താന്റെ ഗൂഢ ശ്രമം.
കഴിഞ്ഞ ദിവസമാണ് പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലടക്കം ട്രോഫി ടൂർ നടത്തുമെന്ന് പിസിബി പ്രഖ്യാപിച്ചത്. ഇതിനാണ് ഐസിസി ഇപ്പോൾ തടയിട്ടിരിക്കുന്നത്. പാകിസ്താനിലേക്ക് ടൂർണമെന്റിനായി ഇന്ത്യ വരില്ലെന്ന് നിലപാട് എടുത്തതിന്റെ പക തീർക്കലാണ് നീക്കമെന്ന് ആരോപണമുണ്ടായിരുന്നു.
നാളെ ആരംഭിക്കാനിരുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ട്രോഫി പര്യടത്തിൽ പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. ഇസ്ലാമബാദിൽ നിന്ന് 16-നാണ് ട്രോഫി ടൂറ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. സ്കാർദു, മുറെ, ഹൻസ, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം സംഘടിപ്പിച്ചിരുന്നത്.സ്കാർദു, ഹൻസ,മുസാഫറാബാദ് തുടങ്ങിയിടങ്ങൾ പാക് അധിനിവേശ കശ്മീരിലാണ് ഉൾപ്പെടുന്നത്. രാജ്യത്തിന്റെ അതിർത്തി സംബന്ധിച്ച് തർക്കങ്ങൾ സജീവമായ പ്രദേശമാണിത്.
BCCI secretary Jay Shah strongly condemns the Pakistan Cricket Board’s announcement to conduct the Champions Trophy tour in PoK, reiterating India’s objection to the move. Jay Shah has raised the matter with the International Cricket Council (ICC), urging the body to take…
— ANI (@ANI) November 15, 2024
“>