മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ കോൺഗ്രസ് ഭരണനേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ. മുംബൈ ഭീകരാക്രമണക്കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പാക് ഭീകരൻ അജ്മൽ കസബിന് കോൺഗ്രസ് ബിരിയാണി വിളമ്പിയതായും അദ്ദേഹം ആരോപിച്ചു. താനെയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സർക്കാർ ഈ വിഷയത്തിൽ യാതൊരു രീതിയിലും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും, പാകിസ്താനോടുണ്ടായിരുന്ന സമീപനം പോലും അതിന് തെളിവാണെന്നും നദ്ദ ചൂണ്ടിക്കാട്ടി. ” അന്ന് ആക്രമണം നടന്നത് ഇവിടെ മുംബൈയിൽ വച്ചാണ്. പക്ഷേ യുപിഎ സർക്കാർ പാകിസ്താനോട് ഇതിനെകുറിച്ച് ചോദിക്കാൻ പോലും ഭയന്നു. പാക് ഭീകരനായ അജ്മൽ കസബിന് അവർ ജയിലിനുള്ളിൽ ബിരിയാണി വിളമ്പി”യെന്നും നദ്ദ വിമർശിച്ചു.
ഉറി, പുൽവാമ ആക്രമണങ്ങൾ നടന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ” ഉറിയിൽ ആക്രമണമുണ്ടായി 15 ദിവസത്തിനുള്ളിൽ സർജ്ജിക്കൽ സ്‌ട്രൈക്ക് നടത്തി. പുൽവാമയിലും അതേപോലെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പാകിസ്താനിൽ വ്യോമാക്രമണം നടത്തി. അവർക്ക് ഒരു രീതിയിലും പ്രതികരിക്കാൻ സാധിച്ചില്ല.
കോൺഗ്രസ് എല്ലാക്കാലത്തും മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനാണ് ശ്രമിക്കുന്നത്. ഭരണഘടന മതപരമായ സംവരണം അനുവദിക്കില്ലെന്ന് രാഹുലിന് അറിയില്ല. രാഹുലിന് ഭരണഘടനയുടെ എബിസിഡി പോലും മനസിലാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്‌നേഹത്തിന്റെ കട തുറന്നുവെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെ നിന്ന് വെറുപ്പിന്റെ വസ്തുക്കളാണ് വിൽക്കപ്പെടുന്നതെന്നും” നദ്ദ വിമർശിച്ചു.















