ആരാധകർ കാണുന്ന നന്മയുടെ മുഖം മൂടി അഴിച്ചുവച്ച് ധനുഷ് യാഥാർത്ഥ മുഖം വെളിപ്പെടുത്തണമെന്ന് തുറന്നടിച്ച് നയൻതാര. വിഘ്നേഷ് ശിവൻ-നയൻതാര വിവാഹത്തന്റെ ഡോക്യുമെൻ്ററിയായ ബിയോണ്ട് ദി ഫെയറിടെയിൽ താനും റൗഡി താൻ എന്ന ചിത്രത്തിലെ ബിടിഎസ് രംഗങ്ങൾ ഉൾപ്പെടുത്തിയതിന് 10 കോടി ആവശ്യപ്പെട്ടുള്ള വക്കീൽ നോട്ടീസ് ധനുഷ് നയൻതാരയ്‌ക്കും വിഘ്നേഷ് ശിവനുമെതിരെ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടനെതിരെ നയൻതാര രംഗത്തുവന്നത്. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ബിടിഎസ് രംഗം ഉൾപ്പെടുത്തിയതിനാണ് ധനുഷ് വക്കീൽ നോട്ടീസ് അയച്ചതെന്നും
2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എൻഒസി ( നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാൻ ധനുഷ് വിസമ്മതിച്ചത് കൊണ്ടാണ് രണ്ടുവർഷമായി ഡോക്യുമെന്ററി പെട്ടിയിലായതെന്നും നടി വെളിപ്പെടുത്തുന്നു. ധനുഷിന്റെ കമ്പനിയാണ് താനും റൗഡി താൻ നിർമിച്ചത്. ഈ ചിത്രത്തിന്റെ സെറ്റിലാണ് സംവിധായകൻ വിഘ്നേഷ് ശിവനുമായി നയൻതാര പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഞങ്ങളുടെ ഫോണടക്കമുള്ള ഉപകരണത്തിൽ പകർത്തിയതും സജീവമായി ഇന്റർനെറ്റിൽ പ്രചരിക്കുന്നതുമായ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ട്രെയിലറിനായി ഉപയോഗിച്ചത്. ഇതിനാണ് പകർപ്പവകാശ ലംഘം ചൂണ്ടിക്കാട്ടി നടൻ നഷ്ടപരിഹാം ആവശ്യപ്പെട്ടത്.
ബിസിനസോ പണ സംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ മനസിലാക്കാവുന്നതാണ്, എന്നാൽ താങ്കളുടത് ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കലാണ്. നിങ്ങൾ ഇത്രയും കാലം മഃനപ്പൂർവ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്. ഓഡിയോ ലോഞ്ചുകളിൽ കാണിക്കുന്ന നന്മയുടെ പകുതിയെങ്കിലും യഥാർത്ഥ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, നിങ്ങൾ പ്രസംഗിക്കുന്നതല്ല നിങ്ങൾ ചെയ്യുന്നത്, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ!ഒരു നിർമ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ചക്രവർത്തിയാകുമോ? ഈ സിനിമ പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന നിങ്ങൾക്ക് സിനിമ ബ്ലോക്ക്ബസ്റ്ററായത് ഈഗോയെ വല്ലാതെ വേദനിപ്പിച്ചു—-തുടങ്ങിയ കാര്യങ്ങളാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
View this post on Instagram
“>