പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിൽ ട്രോഫി പര്യടനം നടത്താനുള്ള പാക് നീക്കം മുളയിലെ നുള്ളിയ ഐസിസി. പുതിയ ആഗോള പര്യടന ക്രമം പ്രഖ്യാപിച്ചു. നേരത്തെ പിസിബി പ്രഖ്യാപിച്ച പാക് അധിനിവേശ പ്രദേശങ്ങൾ ഒഴവാക്കിയാണ് പുതിയ ടൂർ ഷെഡ്യൂൾ പുറത്തിക്കിയത്. ഇത് പാകിസ്താന് വമ്പൻ തിരിച്ചടിയായി. നേരത്തെ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത്.
പാകിസ്താന്റെ നീക്കത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയെ അറിയിച്ചതിന് പിന്നാലെയാണ് ഷെഡ്യൂൾ പുനഃക്രമീകരിച്ചത്. രാജ്യാതിർത്തികളെ അഖണ്ഡതയിലും കായിക രംഗത്തെ പാകിസ്താന്റെ രാഷ്‌ട്രീയ ഇടപെടലുകളിലും ഇന്ത്യയുടെ ആശങ്കയറിച്ചതിന് പിന്നാലെയാണ് ഐസിസി ഇടപെട്ടത്.
കഴിഞ്ഞ ദിവസമാണ് പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലടക്കം ട്രോഫി ടൂർ നടത്തുമെന്ന് പിസിബി പ്രഖ്യാപിച്ചത്. പാകിസ്താനിലേക്ക്
ചാമ്പ്യൻസ് ട്രോഫിി ടൂർണമെന്റിനായി ഇന്ത്യ വരില്ലെന്ന് നിലപാട് എടുത്തതിന്റെ പക തീർക്കലായിരുന്നു നീക്കം.ഇസ്ലാമബാദിൽ നിന്ന് 16-നാണ് ട്രോഫി ടൂറ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്കാർദു, മുറെ, ഹൻസ, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം സംഘടിപ്പിച്ചിരുന്നത്.സ്കാർദു, ഹൻസ,മുസാഫറാബാദ് തുടങ്ങിയിടങ്ങൾ പാക് അധിനിവേശ കശ്മീരിലാണ് ഉൾപ്പെടുന്നത്.
നിലവിൽ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം 16ന് ഇസ്ലാമബാദിലും 17ന് ടാക്സില ഖാൻപൂർ, 18ന് അംബോട്ടബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ്. 22 മുതൽ 25 വരെ കറാച്ചിയിലും. 26 മുതൽ 28 വരെ അഫ്ഗാനിലാണ് പര്യടനം. ഡിസംബർ 10-13 ബംഗ്ലാദേശ്, 15-22 ദക്ഷിണാഫ്രിക്ക, 25 ഡിസംബർ- ജനുവരി 5 ഓസ്ട്രേലിയ. 6-11 ജനുവരി ന്യൂസിലൻഡ്. 12-14 ഇംഗ്ലണ്ട്, 15-26 ഇന്ത്യ, 27 ജനുവരിയിൽ തിരികെ പാകിസ്താനിലേക്ക്.