ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വെല്ലുവിളിയായി പരിക്ക്. ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ഏറ്റവും ഒടുവിൽ പരിക്കിന്റെ പിടിയിലുള്ള താരം. പരിശീലന മത്സരത്തിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ കൈവിരലിന് പരിക്കേറ്റത്. ഡഗൗട്ടിലേക്ക് മടങ്ങിയ താരം പിന്നീട് കളിക്കാൻ ഇറങ്ങിയില്ല.
നേരത്തെ ബാറ്റർ കെ.എൽ രാഹുലിനും പരിക്കേറ്റിരുന്നു. ഗില്ലിന്റെ പരിക്ക് ഗുരുതരമെന്നാണ് സൂചനകൾ. ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇരുവർക്ക് പുറമേ സർഫറാസ് ഖാനും പരിക്കിന്റെ പിടിയിലെന്നാണ് സൂചന. പരിശീലനത്തിനിടെ പന്തുകൊണ്ടാണ് താരത്തിന് പരിക്കേറ്റത്.
കെ.എൽ രാഹുലിന് പ്രസിദ്ധ് കൃഷ്ണയുടെ ഏറുകൊണ്ടാണ് കൈക്കുഴയ്‌ക്ക് പരിക്കേറ്റത്. രോഹിത്തിന്റെ അഭാവത്തിൽ ഗില്ലായിരുന്നു ഓപ്പൺ ചെയ്യേണ്ടത്. കെ.എൽ രാഹുലും സർഫറാസും പരിക്കേറ്റതോടെ ധ്രുവ് ജുറേലും അഭിമന്യു ഈശ്വരനും പ്ലേയിംഗ് ഇലവിനിലെത്തയേക്കും. ഭാര്യയുടെ പ്രസവുമായി അവധിയിലായ രോഹിത് രണ്ടാം ടെസ്റ്റിനേ ടീമിനൊപ്പം ചേരൂ. 22ന് പെര്‍ത്തിലാണ് ഇന്ത്യ -ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.