ന്യൂഡൽഹി: കാലം മാറിയെന്നും രാജ്യത്ത് ഭീകരർ സുരക്ഷിതരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരുകളുടെ ഭരണകാലത്തായിരുന്നു ഭീകരർ സുരക്ഷിതമായി പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് ഭീകരപ്രവർത്തനത്തിന് മുതിർന്നാൽ മുളയിലെ നുള്ളുന്നതാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ നടക്കുന്ന സ്മരണകൾ ഓർമിപ്പിക്കും വിധത്തിലുള്ള റിപ്പോർട്ട് അടുത്തിടെ ഒരു എക്സിബിഷനിൽ കാണാൻ കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അയൽ രാജ്യങ്ങൾ സ്പോൺസർ ചെയ്യുന്ന ഭീകരത കാരണം ആളുകൾ വീടുകളിലും നഗരങ്ങളിലും സുരക്ഷിതരല്ലെന്ന് ഭയന്നിരുന്ന കാലമുണ്ടായിരുന്നുവെന്നു. കാലം മാറിയെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
കശ്മീരിന്റെ മുഖം മാറുകയാണ്. തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് വോട്ടിംഗ് നടന്നുവെന്ന വാർത്തകളും റിപ്പോർട്ടുകളും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് സന്തോഷം പകരുന്നു. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ജനങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















