തിരിച്ചുവരവിൽ ശക്തമായ കഥാപാത്രവുമായി സംഗീത! 'ആനന്ദ് ശ്രീബാല'യ്ക്ക് കയ്യടി..; മലയാളത്തിന്റെ ശ്യാമള തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ആരാധകർ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തിരിച്ചുവരവിൽ ശക്തമായ കഥാപാത്രവുമായി സംഗീത! ‘ആനന്ദ് ശ്രീബാല’യ്‌ക്ക് കയ്യടി..; മലയാളത്തിന്റെ ശ്യാമള തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ആരാധകർ

Janam Web Desk by Janam Web Desk
Nov 17, 2024, 04:52 pm IST
FacebookTwitterWhatsAppTelegram

വിഷ്ണു വിനയന്റെ സംവിധാനത്തിലെത്തിയ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. അർജുൻ അശോകൻ എന്ന നടൻ തന്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. എന്നാൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച മറ്റൊരു കഥാപാത്രവും കൂടിയുണ്ട് ആനന്ദ് ശ്രീബാലയിൽ! സംഗീത മാധവൻ നായർ അവതരിപ്പിച്ച ശ്രീബാല.

1980-90 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന താരമാണ് സംഗീത മാധവൻ നായർ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസൻ, ജയറാം, മുകേഷ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികയായി വേഷമിട്ട താരം നീണ്ട കാലയളവിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ 1992-ൽ പുറത്തിറങ്ങിയ ‘നാടോടി’ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായാണ് താരം മലയാളത്തിൽ അഭിനയം ആരംഭിച്ചത്. ശ്രീനിവാസൻ നായകനായെത്തിയ ‘ചിന്താവിഷ്ടയായ ശ്യാമള’എന്ന സിനിമയിലെ ശ്യാമള എന്ന കഥാപാത്രത്തിലൂടെയായിരുന്നു താരം പ്രേക്ഷകരുടെ മനം കവർന്നത്.

ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യ ശ്യാമളയായാണ് സംഗീത വേഷമിട്ടത്. ശ്യാമളയെ പക്വതയോടെ കൈകാര്യം ചെയ്തതിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സംഗീതയെ തേടി എത്തിയിരുന്നു. ആ കഥാപാത്രത്തെ അഭിനയിക്കുമ്പോൾ തനിക്ക് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഒരു പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ സംഗീത പറഞ്ഞത്. നാടോടി റിലീസ് ചെയ്ത് 32 വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം ‘ഹൃദയപൂർവ്വം’ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ.

ഛായാഗ്രാഹകൻ എസ് ശരവണനെയാണ് സംഗീത വിവാഹം ചെയ്തത്. ഭാര്യയും അമ്മയുമായതോടെ കുടുംബിനിയായി. 2014-ൽ പുറത്തിറങ്ങിയ ‘നഗര വാരിധി നടുവിൽ ഞാൻ’ എന്ന ചിത്രത്തിൽ വീണ്ടും ശ്രീനിവാസനോടൊപ്പം വേഷമിട്ട ശേഷം സിനിമയിൽ നിന്നും മാറിനിന്ന സംഗീത 2023-ൽ പുറത്തിറങ്ങിയ ‘ചാവേർ’ലൂടെ വൻ തിരിച്ചുവരവ് നടത്തി. ഇതിനുശേഷം രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥാപാത്രമായി വീണ്ടും സ്‌ക്രീനിൽ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രം നവംബർ 15നാണ് തിയേറ്ററുകളിലെത്തിയത്. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനികളായ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിർമാതാക്കൾ.

‘2018’നും ‘മാളികപ്പുറം’ത്തിനും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’. ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ആനന്ദ് ശ്രീബാലയായ് അർജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അപർണ്ണദാസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിക്കുന്നത്.

Tags: Anandh SreebalafilmSANGEETHA
ShareTweetSendShare

More News from this section

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

Latest News

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies