ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ബോംബ് സ്ഫോടനം. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂങ്ക്വയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഷഹ്സാദ മസ്ജിദിന് സപീമുള്ള വാഴ്സാക് ബാസാറിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടുമില്ല. സ്ഫോടനമുണ്ടായ പ്രദേശം മുഴുവൻ പാക് സൈന്യം തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.