തൃശൂർ: എംഎൽഎയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം. ചാലക്കുടി എംഎൽഎയായ സനീഷ് കുമാർ ജോസഫിന്റെ വാഹനമാണ് കാട്ടാനക്കൂട്ടം തടഞ്ഞത്. ആതിരപ്പിള്ളിയിലായിരുന്നു സംഭവം.
‘ചിറക് ‘വിദ്യാഭ്യാസ പദ്ധതിയിലൂടെ മലക്കപ്പാറയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം കഴിഞ്ഞ് രാത്രി മടങ്ങുമ്പോൾ വാഹനം കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു.
അരമണിക്കൂറോളം മാർഗതടസം സൃഷ്ടിച്ച് റോഡിൽ നിന്ന ശേഷമാണ് ആനകൾ മടങ്ങിയത്. മലക്കപ്പാറ- വാഴച്ചാൽ റൂട്ടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.















