ഒമാനിലെ മാദ്ധ്യമ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ നിയമം പ്രഖ്യാപിച്ചു. വിദേശമാധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും ലൈസൻസ് നിർബന്ധമാക്കി. നിയമലംഘകർക്ക് പിഴയടക്കുമുള്ള കനത്ത ശിക്ഷ ലഭിക്കും.രാജ്യത്തെ മാദ്ധ്യമ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
വിദേശ മാദ്ധ്യമ ങ്ങളും മാദ്ധ്യമ പ്രവർത്തകരും രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ ഇനിമുതൽ ലൈസൻസ് എടുക്കണം. നിയമംലംഘിച്ചാൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും പതിനായിരം മുതൽ ഇരുപതിനായിരം വരെ ഒമാനി റിയാൽ പിഴയുമാണ് ശിക്ഷ .
കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തനം നടത്തിയാലും ഇതേ ശിക്ഷ ലഭിക്കും. അതേസമയം മാദ്ധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയാൽ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അരലക്ഷം മുതൽ ഒരു ലക്ഷം വരെ ഒമാനി റിയാൽ പിഴയും അടക്കേണ്ടി വരും.







