നയൻതാരയുടെ ജീവിതയാത്ര പറയുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ധനുഷിന്റെ പിതാവ് കസ്തൂരി രാജ. വിഷയത്തിൽ സംസാരിക്കാൻ സമയമില്ലെന്നും തങ്ങളുടെ ജോലിയിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും കസ്തൂരി രാജ പറഞ്ഞു.
‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ചില സീനുകളും അണിയറ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് നയൻതാരക്കെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. പിന്നാലെ ധനുഷിനെ പരസ്യമായി വിമർശിച്ചുകൊണ്ട് നയൻതാരയും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജയുടെ പ്രതികരണം.
‘ചിത്രത്തിലെ ഗാനത്തിനും ചില രംഗങ്ങൾക്കും വേണ്ടി
നയൻതാര രണ്ട് വർഷമായി കാത്തിരുന്നു എന്ന് പറയുന്നത് തെറ്റാണ്. വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് അറിയില്ലായിരുന്നു’.
ഞങ്ങൾ ജോലിയെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞങ്ങളെ പിന്തുടരുന്നവർക്കോ പിന്നിൽ നിന്ന് സംസാരിക്കുന്നവർക്കോ മറുപടി നൽകാൻ സമയമില്ല. ഈ വിഷയത്തിൽ, അതിനെ കുറിച്ചൊന്നും സംസാരിക്കാൻ താത്പര്യമില്ലെന്നാണ് ധനുഷ് തന്നോട് പറഞ്ഞതെന്നും കസ്തൂരി രാജ പറഞ്ഞു.















