വിവാഹ തലേന്ന് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ നവവരൻ കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഘോഷങ്ങളുടെ ഭാഗമായി ഡാൻസ് ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഭട്ട് ചടങ്ങിന് ശേഷം ഡാൻസ് ചെയ്ത് തളർന്ന നവവരൻ കസേരിയിൽ ഇരിക്കുന്നതിനിടെയാണ് കുഴഞ്ഞു വീഴുന്നത്. ശിവം എന്ന 22-കാരനാണ് മരിച്ചത്. യുപി ഹത്രസിലെ ഭോജ്പൂർ ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. മോഹിനി എന്ന യുവതിയുമായി 18-നാണ് വിവാഹം തീരുമാനച്ചിരുന്നത്.ഞായറാഴ്ച വിവാഹത്തലേന്നുള്ള ചടങ്ങുകൾക്കിടെയാണ് ഇയാൾ കുഴഞ്ഞു വീഴുന്നത്.
ബന്ധുക്കൾക്കൊപ്പം ഡാൻസ് കളിച്ച ശേഷം കസേരയിൽ പോയിരുന്ന യുവാവ് പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധക്കൾ ഉടനെ അടുത്തുള്ള ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. എന്നാൽ ബന്ധുക്കൾക്ക് യുവാവിന്റെ വിയോഗ വാർത്ത വിശ്വസിക്കാനായില്ല. തുടർന്ന് ശിവത്തെ അവർ സ്വകാര്യാശുപത്രിയിൽ കൊണ്ടുപോയെങ്കിലും പരിശോധനകൾക്ക് ശേഷം ഇവിടെയും ഹൃദയാഘാതത്തെ തുടർന്നുള്ള മരണം സ്ഥിരീകരിക്കുകയായിരുന്നു.
हाथरस, यूपी में शादी के दिन दूल्हे शिवम की मौत हो गई। डांस के बाद वो भात कार्यक्रम में जाकर बैठा और वहीं जमीन पर गिर पड़ा। डॉक्टर इसे साइलेंट अटैक मान रहे हैं।@madanjournalist pic.twitter.com/u8gsUKZobM
— Sachin Gupta (@SachinGuptaUP) November 18, 2024