ശിവകാര്‍ത്തികേയൻ ചിത്രം അമരനിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ജി.വി പ്രകാശ് സംഗീതം പകർന്ന വെണ്ണിലവ് സാറല്‍ എന്നാരംഭിക്കുന്ന അതിമനോഹര ഗാനമാണ് റിലീസ് ചെയ്തത്.യുഗഭാരതിയുടേതാണ് വരികൾ. കപില്‍ കപിലനും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
സായ് പല്ലവി ശിവകാർത്തികേയൻ ജോഡിയുടെ കെമസിട്രിയാണ് പാട്ടിലെ മറ്റൊരു ഹൈലൈറ്റ്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്. മേജര്‍ മുകുന്ദ് വരദരാജന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
10 ദിവസത്തിൽ ആഗോള ബോക്സോഫീസിൽ നിന്ന് ചിത്രം 200 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു.ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 31നാണ് സിനിമ തിയേറ്ററിലെത്തിയത്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, ആര്‍ മഹേന്ദ്രന്‍, വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാണം.