ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകന് പിഎഫ്ഐ ഭീകരന്റെയും കൂട്ടാളിയുടെയും വധഭീഷണി. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് സ്വദേശി ശ്രീനാഥിനെ നേരെയാണ് ഭീഷണി. രൺജിത് ശ്രീനിവാസൻ വധക്കേസിൽ ജാമ്യത്തിൽ കഴിയുന്ന റാസ എന്ന് വിളിക്കുന്ന ഹാരിഫും ഇയാളുടെ കൂട്ടാളിയും ചേർന്നാണ് വധഭീഷണി മുഴക്കിയത്.
ഈ മാസം 18-നാണ് സംഭവം. രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തെത്തി തടഞ്ഞു നിർത്തിയാണ് ഭീഷണിപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകനായ പ്രസാദ് പൊന്നാടിനെയും ശ്രീനാഥിനെയും കൊല്ലുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ശ്രീനാഥ് മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശ്രീനാഥ് ഏറെ നാളായി വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എസ്ഡിപിഐ, പിഎഫ്ഐ ഭീകരർ വീടു കയറി ശ്രീനാഥിനെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതായി ശ്രീനാഥ് ആരോപിക്കുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ശ്രീനാഥ് ജില്ല വിട്ട് മറ്റൊരിടത്ത് ജോലിക്കായി പോയത്. അടുത്തിടെ മാതാപിതാക്കൾക്ക് സുഖമില്ലാതയതോടെയാണ് ശ്രീനാഥ് വീട്ടിലെത്തിയത്. മൂന്ന് മാസത്തോളമായി നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവിടെ എത്തിയാണ് റാഫയും കൂട്ടാളിയും ഭീഷണി മുഴക്കിയത്.















