ആരോഗ്യകരമായ ഡയറ്റ് ഫോളോ ചെയ്യുന്നവർ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതാണ് പഴങ്ങളും പച്ചക്കറികളും. പച്ചയ്‌ക്കും വേവിച്ചുമൊക്കെ മിക്കവയും കഴിക്കുന്നു. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികൾ ശരീരത്തിന് ദോഷം ചെയ്യുമെന്നറിയാം. എന്നിരുന്നാലും ഈ അഞ്ച് പഴങ്ങളും പച്ചക്കറികളും ഒരിക്കലും തൊലി കളഞ്ഞ് കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. വൻതോതിലുള്ള ആൻ്റി-ഓക്സിഡൻ്റുകളും പോഷകങ്ങളുമാണ് ഇവ തൊലി കളഞ്ഞ് കഴിക്കുമ്പോൾ നഷ്ടപ്പെടുത്തുന്നത്.
കാരറ്റ്
കാരറ്റിന്റെ തൊലിയിൽ വലിയ അളവിൽ ഇത് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ ഗുണങ്ങളുള്ള ഒരു രാസ സംയുക്തമായ പോളിഅസെറ്റിലീൻ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. അതിനാൽ തന്നെ അടുത്ത തവണ കാരറ്റ് കഴിക്കുമ്പോൾ തൊലി കളയാതെ വൃത്തിയായി കഴുകി കഴിക്കാൻ ശ്രമിക്കുക.
കുക്കുമ്പർ
കുക്കുമ്പറിന്റെ പുറത്തെ തൊലിയില്ഡ ചർമത്തിന് ഗുണം ചെയ്യുന്ന വിവിധ ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവ സമ്പന്നമാണ് കുക്കുമ്പറിന്റെ തൊലി.
ആപ്പിൾ
മൊത്തത്തിലുള്ള നാരിന്റെ പകുതിയോളം അടങ്ങിയിരിക്കുന്നത് ആപ്പിളിന്റെ തൊലിയിലാണ്. വിറ്റാമിൻ എ, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ശ്വാസകോശങ്ങളുടെ പ്രവർത്തനത്തിനെ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റായ ക്വെർസെറ്റിൻ എന്ന ആൻ്റിഓക്‌സിഡൻ്റും ആപ്പിളിന്റെ തൊലിയിലുണ്ട്.
ഉരുളക്കിഴങ്ങ്
ഒരു പക്ഷേ മലയാളിക്ക് തൊലി കളയാതെ ഉരുളക്കിഴങ്ങ് കഴിക്കുന്ന കാര്യം ചിന്തിക്കാൻ പോലും സാധിക്കില്ല. പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളേക്കാൾ ഗുണങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങും തൊലി കളഞ്ഞ് കഴിക്കാൻ പാടില്ല. കോശങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിയും ഉറപ്പുനൽകുന്ന വിറ്റാമിൻ എ ഇതിലടങ്ങിയിട്ടുണ്ട്. തൊലി കളയാതെ പുഴുങ്ങി എടുക്കുന്നതാകും ഉചിതം.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിലേത് പോലെ തന്നെ അതിന്റെ തൊലിയിലും വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. റൈബോഫ്ലേവിൻ, വിറ്റാമിൻ ബി6, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കേന്ദ്രമാണ് സിട്രസ് പഴങ്ങളുടെ തൊലി. ഓറഞ്ചിന്റെയും നാരങ്ങയുടെയുമൊക്കെ തൊലിയിൽ കയ്പ്പുള്ളതിനാൽ കഴിക്കാൻ സാധിക്കില്ല. എന്നാൽ ഇവ ഉണക്കി പൊടിച്ച് ഫേസ്പായ്‌ക്കായി ഉപയോഗിക്കാം.