ബിഗ്ബോസ് താരവും മുൻ നടിയുമായ സന ഖാൻ രണ്ടാം കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഗർഭിണയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ മുൻ നടി അറിയിച്ചത്. ഒരു വീഡിയോ പങ്കുവച്ചായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ വർഷം ജൂലായിലാണ് താരമായിരുന്ന സന ഖാൻ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.
സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ മൂന്ന് പേരടങ്ങുന്ന കുടുംബം സന്തോഷത്തോടെ നാലായി വളരുന്നു. അൽഹംദുലില്ലാഹ്! ഒരു ചെറിയ അനുഗ്രഹം വരാനിരിക്കുന്നു. സയ്യദ് താരിഖ് ജമീൽ വലിയ സഹോദരനാകുന്നതിന്റെ ആകാംക്ഷയിലാണ്.—- സന ഖാൻ കുറിച്ചു.
2020 ഓക്ടോബറിലാണ് നടി എൻ്റർടൈൻമെന്റ് മേഖലയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസം സൂറത്തിൽ വച്ച് ഇസ്ലാം മത പണ്ഡിതൻ മുഫ്തി അനസ് സയിദിനെ വിവാഹം കഴിച്ചു.
കുടുംബജീവിതത്തിലേക്കും ആത്മീയതയിലേക്കും വഴിമാറുകയായിരുന്നു. വിവാഹ ശേഷം തീർത്തും പരമ്പരാഗത വേഷവിധാനങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള നടിയുടെ ചുവട് മാറ്റം വളരെ പെട്ടെന്നായിരുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രഖ്യാപനം.
View this post on Instagram
“>















