വഖ്ഫിന് അധികാരമില്ല! മുസ്ലീങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വഖ്ഫിന് അധികാരമില്ല! മുസ്ലീങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 06:12 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖ്ഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖ്ഫിനെ അനുവദിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ 2025 ജനുവരി 7 വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. പൊതുതാത്പര്യ ഹർജി പരി​ഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ.

വഖ്ഫ് ബോർഡോ, വഖ്ഫ് ഓഫീസർമാരോ നൽകുന്ന വിവാഹസർട്ടിഫിക്കറ്റുകൾ ഔ​ദ്യോ​ഗിക കാര്യങ്ങൾക്ക് സമർപ്പിക്കപ്പെടുമ്പോൾ സാധുതയുള്ള രേഖയായി കണക്കാക്കാൻ പ്രയാസമാണെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് എ ആലം പാഷയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖ്ഫ് ബോർഡിന് അധികാരം നൽകുന്ന  വിജ്ഞാപനം 2023 ഫെബ്രുവരി 21ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് വകുപ്പ് 2023 ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഹ​ർജി.

വഖ്ഫ് ബോർഡിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും വഖഫ് നിയമത്തിലെ സെക്ഷൻ 32 പ്രകാരം നിർവചിക്കപ്പെട്ടതാണ്. എന്നാൽ മുസ്ലീം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അധികാരം ഈ വ്യവസ്ഥയിൽ ഉൾപ്പെടുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വഖ്ഫ് ബോർഡുകൾ വഴി വിവാഹം രജിസ്റ്റർ ചെയ്യുന്നത് വഖ്ഫിന്റെ അധികാര പരിധിക്കപ്പുറമുള്ള കാര്യമാണെന്ന് പല ഹൈക്കോടതികളും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹർജിക്കാരൻ ഓർമിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വഖ്ഫിന് അനുമതി നൽകുന്ന സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചത്.

Tags: KarnatakaKarnataka High courtMARRIAGE CERTIFICATEWAQF BOARDWaqf Act
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies