വീടിന് മുകളിലെ വാട്ടർ ടാങ്കിൽ വീണ ഉടുമ്പിനെ സിംപിളായി എടുത്തുമാറ്റുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാവുനന്ത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. അജിത പാണ്ഡെയാണ് വീഡിയോയിലൂടെ വൈറലായ യുവതി. അജിതയുടെ പെൺകരുത്തിനെ അഭിനന്ദിക്കുകയാണ് ഡിജിറ്റൽ ലോകം. എന്നാൽ അജിതയ്‌ക്ക് ഇതൊന്നും ഒരു പുത്തരിയല്ല. കാരണം അനിമൽ റെസ്ക്യൂവറായ അജിത നേരത്തെയും നിരവധി ജന്തുക്കളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഉടുമ്പ് വീണുകിടക്കുന്നുവെന്ന വിവരം ലഭിച്ചയുടനെ അജിത സ്ഥലത്ത് എത്തിയിരുന്നു. യാതൊരു പേടിയും കൂടാതെ കൈകൊണ്ട് ഉടുമ്പിനെ എടുത്ത അജിത അതിന്റെ വാലിൽ പിടിച്ച് മാറ്റിനിർത്തി. ഇതിനിടെ അജിതയെ ആക്രമിക്കാൻ ഉടുമ്പ് രണ്ടുവതണ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും അജിതയെ തളർത്തിയില്ല. 41 മില്യൺ ആളുകളാണ് അജിതയുടെ വീഡിയോ കണ്ടത്.
View this post on Instagram
യുവതിയെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം രക്ഷാദൗത്യങ്ങൾക്ക് മുൻപ് സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നാണ് കാഴ്ചക്കാരുടെ നിർദേശം. ഇൻസ്റ്റഗ്രാമിൽ 128K ഫോളോവേഴ്സുള്ള അജിത തന്റെ രക്ഷാപ്രവർത്തനങ്ങളിലൂടെ നേരത്തെയും ശ്രദ്ധ നേടിയിട്ടുണ്ട്.















