മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ചിതറി തെറിച്ച മത്സ്യം മോഷ്ടിച്ചെടുത്ത് നാട്ടുകാർ.സിദ്ധാർത്ഥ നഗറിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. കടയും മതിലും തകർത്താണ് വാൻ അപകടത്തിൽപ്പെട്ടത്. മോഹന പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ദഫ്‌ലിപൂർ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
റോഡിലുടനീളം ചിതറിക്കിടന്ന മത്സ്യം ജനക്കൂട്ടം മോഷ്ടിച്ചുകൊണ്ടു പോവുകയായിരുന്നു. മീൻ തിരികെ കയറ്റാൻ ഡ്രൈവറെ സഹായിക്കുന്നതിനു പകരം വഴിയാത്രക്കാർ മോഷണത്തിന് മത്സരിക്കുകയായിരുന്നു.
പ്രാദേശിക മാർക്കറ്റിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഇത് പെട്ടെന്ന് റോഡരികിൽ നിന്ന് തെന്നിമാറി ഒരു കടയിലേക്ക് ഇടിച്ചുകയറി, തുടർന്ന് മതിലും തകർത്താണ് നിന്നത്. വാനിൽ വെള്ളത്തിൽ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചത്.
आपदा में अवसर – A Tempo Full of Fish crashed into the wall and it’s Party time for the locals in this UP Village 🐟 🎣 pic.twitter.com/tWcC6Le7GM
— Mihir Jha (@MihirkJha) November 22, 2024